തലശേരിയിൽ നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി അറസ്റ്റ് ചെയ്തു
കണ്ണൂര്‍: തലശേരി നഗരത്തിലും പരിസരങ്ങളിലും നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ പൊലിസിനും എക്‌സൈസിനും തീരാതലവേദനയായ യുവാവിനെ കാപ്പ ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തു.
ചാലില്‍ സ്വദേശി മക്കീന്റെ പുരയില്‍ മുസ്താഖിനെ (22) യാണ് ഇന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ യുവാവിന് കാപ്പ ചുമത്തിയിരുന്നു. നിരവധി തവണ മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശന അനുമതിയുണ്ടായിരുന്നില്ല.വിലക്ക് ലംഘിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടച്ചു.തലശേരി കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് മുഷ്താഖ്. ഇയാളെ പൊലിസും എക്‌സൈസും നിരവധി തവണ അറസ്റ്റു ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം തലശേരി സ്‌റ്റേഷന്‍പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തലശേരി ടെംപിള്‍ ഗേറ്റ് സ്വദേശി അഭിജിത്തിനെ പൊലിസ്അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖറാണ് നടപടിയെടുത്തത്. തലശേരിയില്‍ നിന്നും അറസ്റ്റു ചെയ്ത അഭിജിത്തിനെ കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടച്ചു. തലശേരിയിലും പരിസരങ്ങളിലും നടന്ന നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. പത്തിലേറെ കേസുകളില്‍ പ്രതിയായതിനാലാണ് ഇയാള്‍ക്കെതിരെ കാപ്പചുമത്തിയത്. കണ്ണൂര്‍ ജില്ലയില്‍ ഇതുവരെയായി പത്തോളം പേരെ കാപ്പചുമത്തി ജയിലില്‍ അടച്ചിട്ടുണ്ട്.
ഇതില്‍ ചില രാഷ്ട്രീയ ക്രിമിനല്‍കേസുകളിലെ പ്രതിയുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പചുമത്തിയിരുന്നു ആയങ്കി നല്‍കിയ അപ്പീലിനെ തുടര്‍ന്ന് വെറുതെ വിടുകയായിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം ലഭിച്ചതിനു ശേഷം ജാമ്യത്തിലാണ് അര്‍ജുന്‍ ആയങ്കി.സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് 2007-മുതല്‍ പൊലിസ് സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ പ്രയോഗിച്ചു തുടങ്ങിയത്. സ്ഥിരം കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്. സമൂഹത്തില്‍ സമാധാനഭംഗമുണ്ടാക്കുന്നവരെ പൊലിസ് നിരീക്ഷിച്ചതിനു ശേഷമാണ് കാപ്പ ചുമത്തുന്നത്. പൊലിസ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ജില്ലാമജിസ്‌ട്രേറ്റിന്റെ പദവിയുള്ള ജില്ലാകലക്ടര്‍ അധ്യക്ഷനായ അഡൈ്വസറി കമ്മിറ്റിയാണ് കാപ്പ ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കേണ്ടത്.












Click it and Unblock the Notifications