Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപ്പറമ്പിലെ വിസ തട്ടിപ്പ് കേസിലെ പ്രതികള്‍ ഒളിവില്‍, കബളിപ്പിച്ചു തട്ടിയെടുത്തത് കോടികള്‍

കണ്ണൂര്‍: വിദേശത്ത് ജോലിവാഗ്ദ്ധാനം ചെയ്തു തളിപറമ്പിലെ ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാര്‍ തട്ടിയെടുത്തത് കോടികളെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുളളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വിവിധസ്ഥലങ്ങളില്‍ നിന്നും തളിപറമ്പ് പൊലിസ് സ്‌റ്റേഷനിലേക്ക് ഫോണ്‍വിളികളുടെ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ബുധനാഴ്ച്ച മാത്രം തളിപറമ്പ് സ്‌റ്റേഷനില്‍ ആറു പരാതികള്‍ ലഭിച്ചിട്ടുണ്ട്. തളിപറമ്പ് ചിറവക്ക് സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയെന്ന സ്ഥാപനം നടത്തിവരികയായിരുന്ന പി.പി കിഷോര്‍കുമാര്‍, സഹോദരന്‍ കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

kannur

കണ്ണപിലാവ് സ്വദേശിയായ കിഷോര്‍കുമാര്‍ പുളിപറമ്പിനടുത്ത് കരിക്കപ്പാറയില്‍ വീടു പണിത് മൂന്നു വര്‍ഷമായി അവിടെയാണ് താമസിച്ചുവരുന്നത്. 2021 സെപ്തംബറിലാണ് ഇയാള്‍ ട്രാവല്‍ ഏജന്‍സിയെന്ന പേരില്‍വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം തുടങ്ങിയത്. ബ്രിട്ടണ്‍, ബല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസ വാഗ്ദ്ധാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പു നടത്തിയത്. ഉദയഗിരി, അരിവിളഞ്ഞ പൊയില്‍, വെണ്ണയപ്പളളി ഹൗസില്‍ ഡാനി തോമസ്, കേളകം അടയ്ക്കാത്തോട് പളളിവാതക്കല്‍ ഹൗസില്‍ എബി എബ്രഹാം, കൂത്തുപറമ്പ് ആമ്പിലാട്ട് പാറായി വീട്ടില്‍ എന്‍. വി പ്രശാന്ത്, കാസര്‍കോട് പാലവയല്‍ വളവനാട്ട് ഹൗസില്‍ ജോയറ്റ് ജോസഫ്, ചെറുപുഴ എടവരമ്പ് ഒലിക്കല്‍ വീട്ടില്‍ റിജുവര്‍ഗീസ്, പേരാവൂര്‍ തെറ്റുവഴിയിലെ പുത്തൂറ്റ് കുന്നേല്‍ ഹൗസില്‍ ആല്‍ബിന്‍ ജോര്‍ജ്, എന്നിവരാണ് തളിപറമ്പ് പൊലിസില്‍ പരാതി നല്‍കിയത്. ബ്രിട്ടനില്‍ വെയര്‍ഹൗസ് ഹാന്‍ഡഌ ജോലി വിസ വാഗ്ദ്ധാനം ചെയ്തു കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ആഗസ്റ്റ് ഏഴുവരെയുളള കാലയളവില്‍ ആറുലക്ഷം രൂപ കൈപ്പറ്റുകയും വിസയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പ്രശാന്തിന്റെ പരാതി. ബെല്‍ജിയത്തിലോ ബ്രിട്ടനിലോ ജോലി വിസ വാഗ്ദ്ധാനം ചെയ്തു 2021- ഡിസംബര്‍ ആറുമുതല്‍ 2022 ആഗസ്റ്റ്

എട്ടുവരെയുള്ള കാലയളവില്‍ 5.70 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ജോയറ്റ് ജോസഫിന്റെ പരാതി. ബ്രിട്ടനില്‍ ട്രാക്ക് ഡ്രൈവറായി ജോലിവാഗ്ദ്ധാനം ചെയ്തു കഴിഞ്ഞ മെയ്് 24-മുതല്‍ സെപ്തംബര്‍ എട്ടുവരെയുളള തീയ്യതികളില്‍ ആറരലക്ഷം രൂപ തന്നില്‍ നിന്നും തട്ടിയെടുത്തുവെന്നാണ് ഡാനി തോമസിന്റെ പരാതി. 2021 ഡിസംബര്‍ മുതല്‍ 2022ഓഗസ്റ്റുവരെയുളള കാലയളവില്‍ 5.75രൂപ തട്ടിയെടുത്തുവെന്നാണ് എബി എബ്രഹാമിന്റെ പരാതി.ബ്രിട്ടണില്‍ വെയര്‍ ഹൗസില്‍ ജോലിവാഗ്ദ്ധാനം ചെയ്താണ് ഇയാളില്‍ നിന്നും പണം തട്ടിയെടുത്തത്. ബ്രിട്ടനിലോ ബല്‍ജിയത്തിലോ ജോലി വിസ നല്‍കാമെന്നു പറഞ്ഞാല്‍ റിജുവര്‍ഗീസില്‍ നിന്നും 5.80 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിനു സമാനമായി തന്നെയാണ് ആല്‍ബിന്‍ ജോര്‍ജില്‍ നിന്നും അഞ്ചേമുക്കാല്‍ലക്ഷവും തട്ടിയെടുത്തത്. ട്രാവല്‍ ഏജന്‍സി ഉടമകളായ സഹോദരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പൊലിസും കേസെടുത്തിരുന്നു.കുന്നരു കാരന്തട്ടയിലെ ടി.വി ശശിയില്‍ നിന്ന് വിസ വാഗ്ദ്ധാനം ചെയ്തു പതിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കിഷോര്‍ കുമാറും സഹോദരന്‍ കിരണ്‍ കുമാറും നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. മാസങ്ങളായി ഇവരുടെ തളിപറമ്പിലെ ട്രാവല്‍ ഏജന്‍സി പൂട്ടിയ നിലയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇവ്്‌രുടെ പിതാവ് മരണമടഞ്ഞിരുന്നു. അന്തിമോപചാരമര്‍പ്പിക്കാന്‍ ഇവര്‍ എത്തുമെന്ന ധാരണയില്‍ തട്ടിപ്പിന് ഇ്്്‌രയായവര്‍ അന്ന്് ഇവ്‌രുടെ വീട്ടുപരിസരത്ത് കാത്തു നിന്നിരുന്നു. എന്നാല്‍ കോഴിക്കോട്‌മെഡിക്കല്‍ കോളേജില്‍ മ്്‌രിച്ച പിതാവിന്റെ മൃതദേഹം ഏതോ അഞ്്ജാത കേന്ദ്രത്തില്‍നിന്നും കണ്ടതിനു ശേഷം ഇരുവരും മുങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+