Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമിലെ കുടനിര്‍മ്മാണം പഠിക്കാന്‍ ആന്ധ്രാപ്രദേശ് സംഘമെത്തി

ഇരിട്ടി: ആറളംഫാമില്‍ കുടുംബശ്രീ മുഖേന നടക്കുന്ന ആദി എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കിയ കുട നിര്‍മ്മാണം പഠിക്കാന്‍ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള സംഘം ഫാമിലെത്തി. ആദിവാസി മേഖലയില്‍ കുടുംബശ്രീയുടെ തണലില്‍ വിജയം നേടിയ ആദി കുട സംരംഭത്തെ പറ്റി കേട്ടറിഞ്ഞാണ് പഠിക്കാനും മനസ്സിലാക്കാനുമായി ആന്ധ്രപ്രദേശില്‍ നിന്നുള്ള സംഘം ഫാമിലെത്തിയത്.

ആദിവാസികള്‍, നിര്‍ധന കുടുംബങ്ങള്‍, വികലാംഗര്‍, എച്ച്‌ഐവി ബാധിതര്‍ എന്നിവരെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് കൊണ്ടുവരുന്നതിനായി വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കനോഷ്യന്‍ ഡോട്ടേഴ്‌സ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ സിസ്റ്റര്‍ വി.ടി. വിന്‍സി ഏരിയ കോഡിനേറ്റര്‍ മാരായ സിസ്റ്റര്‍ ദിവ്യ രാവാടാ, സിസ്റ്റര്‍ സ്വരൂപ അന്നു, സി ഡി എസ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ദുസി ശ്യാമള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറളം ഫാമിലെ ആദി കുട വിജയം മനസ്സിലാക്കുവാനും കുട നിര്‍മ്മാണം പഠിക്കുവാനും ആയി എത്തിയത്.

aralam

രണ്ടുവര്‍ഷം മുന്‍പ് ആദിവാസി മേഖലയില്‍ നിന്നുള്ള 40 വനിതകളെ കൂട്ടിച്ചേര്‍ത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രസ്ഥാനമാണ് ആദി കുട നിര്‍മ്മാണ സംരംഭം. ഫാമിലെ 6 ബ്ലോക്കുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വനിതകളെ ലോട്ടസ്, നിള എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പദ്ധതി നിര്‍വഹണം. ആദ്യവര്‍ഷം 2500 കുടകള്‍ആണ് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതെങ്കില്‍ കഴിഞ്ഞവര്‍ഷം 7000 കുടകള്‍ നിര്‍മ്മിച്ചു. കഴിഞ്ഞവര്‍ഷം 4 ലക്ഷം രൂപ ലാഭവിഹിതമായി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. തൊഴിലുറപ്പ് ജോലി നിലയ്ക്കുന്ന ഏപ്രില്‍ മെയ് ജൂണ്‍ മാസങ്ങളില്‍ മാത്രം ജോലി ചെയ്ത വകയിലാണ് ഈ ആദിവാസി വനിതകള്‍ക്ക് ഈ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചത്. സംസ്ഥാന ആദ്യമായി ഒരു ബ്രാന്‍ഡില്‍ ത്രീ ഫോള്‍ഡര്‍, ഫൈവ് ഫോള്‍ഡര്‍, കളര്‍- ബ്ലാക്ക്- പ്രിന്റ് എന്നിങ്ങനെ വിവിധ ഇനത്തില്‍ കുടകള്‍ പുറത്തിറക്കുന്നത് ഈ സംരംഭകരാണ്.

ആദിവാസി മേഖലയില്‍ വിജയം നേടിയ കുട സംരംഭകരെ പറ്റി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്ത വാട്‌സാപ്പില്‍ സുഹൃത്ത് കൈമാറിയതനുസരിച്ചാണ് സംഭവത്തെ പറ്റി അറിഞ്ഞത് കുട നിര്‍മ്മാണം പഠിക്കാന്‍ ഇങ്ങോട്ടേക്ക് വരാന്‍ തീരുമാനിച്ചത് എന്ന് സിഡിഎസ് എസ് ഡയറക്ടര്‍ വി.ടി. വിന്‍സി അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി, ഒറീസയിലെ ഗജപതി, കമ്മം എന്നീ ജില്ലകളിലായി 5000 വനിതകളെ സ്വയം പര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ട് 1200 ഗ്രാമങ്ങളില്‍ സിഡിഎസ്എസ് പ്രവര്‍ത്തിക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങള്‍, കോഴി, ആട് വളര്‍ത്തലുകള്‍, കൃഷി സംരംഭങ്ങള്‍ എന്നിവയാണ് നടത്തുന്നത്. ആ മേഖലയില്‍ ഏറ്റവും സാധ്യത ഉള്ള ഒരു കാര്യമാണ് കുട നിര്‍മ്മാണം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായും ഇതേ പദ്ധതി അവിടെ നടപ്പിലാക്കുമെന്നും അവര്‍ അറിയിച്ചു. മൂന്നുദിവസം സ്ഥലത്ത് ക്യാമ്പ് ചെയ്തു കുട നിര്‍മ്മാണം ഉള്‍പ്പെടെ പഠിച്ചാണ് സംഘം മടങ്ങുന്നത്. കുടുംബശ്രീ മുഖേന അപ്പാരല്‍ പാര്‍ക്ക് അനുവദിക്കുന്നതിനായി ടി ആര്‍ ഡി എമ്മിന് അപേക്ഷ നല്‍കിയതായി ഇത് ലഭിച്ചാല്‍ മുഴുവന്‍ സമയം കുട നിര്‍മ്മാണ സംരംഭം നടപ്പിലാക്കാന്‍ കഴിയുമെന്നും ഏറെ വിജയ സാധ്യതയുള്ള പദ്ധതിയാണ് ഇതെന്നും കുടുംബശ്രീ ആറളം സ്‌പെഷ്യല്‍ ട്രൈബല്‍ പ്രൊജക്റ്റ് കോഡിനേറ്റര്‍ പി. സനൂപ്, അസിസ്റ്റന്റ് കോഡിനേറ്റര്‍ കം കൗണ്‍സിലര്‍ ടി.വി. ജിതേഷ് എന്നിവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+