Get Updates
Get notified of breaking news, exclusive insights, and must-see stories!

പടിയൂര്‍ പൂവം പുഴയില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളുടേയും മൃതദേഹം കണ്ടെത്തി; നടുങ്ങി ഗ്രാമം

ഇരിക്കൂര്‍: ഇരിക്കൂര്‍ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥിനികളുടേയും മൃതദേഹവും കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായ ചക്കരക്കല്‍ നാലാം പീടിക സ്വദേശി സൂര്യ (21), എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ പരേതനയ അഹ്‌മദ് കുട്ടിയുടെയും ഹഫ്സത്തിന്റെയും മകള്‍ ഷഹര്‍ബാന (30) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഷഹര്‍ബാനയുടെ മൃതദേഹം വ്യാഴാഴ്ച്ച രാവിലെ തന്നെ കിട്ടിയിരുന്നു. ഷഹര്‍ബാന മുങ്ങിതാഴ്ന്ന സ്ഥലത്ത് നിന്നും ഏതാനും അകലെ നിന്നും ഉച്ചക്ക് 12.30 ഓടെയാണ് സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിട്ടി, മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സ് സേനകള്‍ നടത്തിയ തിരച്ചില്‍ വിഫലം ആയതിനെ തുടര്‍ന്ന് ബുധനാഴ്ച്ച സന്ധ്യയോടെ എത്തിയ മുപ്പത് അംഗ എന്‍ഡിആര്‍എഫ് സംഘം വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

kannur

പഴശ്ശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പൂവം കടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ഥികളും ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ പരീക്ഷയെ തുടര്‍ന്ന് സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. വിദ്യാര്‍ത്ഥിനികള്‍ പുഴയില്‍ മുങ്ങിയ സ്ഥലത്തു നിന്നും മൂന്നൂറ് മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

കൂട്ടുകാരികളായ വിദ്യാര്‍ത്ഥിനികളുടെ ദുരന്തം കണ്ണൂര്‍ ജില്ലയെ നടുക്കിയിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മാച്ചേരിയിലെ കുളത്തില്‍ അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് ഏഴാം ക്ളാസ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ദുരന്തത്തിന്റെ നടുക്കം മാറുന്നതിനിടെയാണ് നാടിനെ തേടി മറ്റൊരു ദുരന്തവാര്‍ത്തയെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+