Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡില്‍ തെന്നിവീണ് വാഹനങ്ങള്‍ കയറി മരിച്ച വയോധികന്റെ മൃതദേഹം സംസ്‌കരിച്ചു

ഇരിട്ടി: ഇരിട്ടി കീഴുര്‍ കുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ റോഡരികിലെ ഫുട്പാത്തിലൂടെ നടന്നുപോകവെ റോഡില്‍ വഴുതിവീണ് വാഹനങ്ങളിടിച്ചു മരിച്ച ഗോപാലന്റെ(65) മൃതദേഹം പരിയാരം സിഎച്ച് സെന്റര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ഹിന്ദുമതാചാര പ്രകാരം സംസ്‌കരിച്ചു. ഇടുക്കി അടിമാലി സ്വദേശിയായ ഗോപാലനാണ് അതിദാരുണമായി മരിച്ചത്.

മഴയില്‍ കുടചൂടി നടക്കവെ റോഡില്‍ വഴുതി വീണ ഗോപാലനെ അതിവേഗതയില്‍ ഓടിച്ചുവന്ന വാഹനം ഇടിച്ചു വീഴ്ത്തുകയും ലോറി ഉള്‍പ്പടെ മറ്റ് വാഹനങ്ങള്‍ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. 30 വര്‍ഷം മുന്‍പെ നാട് വിട്ടു ഇരിട്ടിയിലെത്തിയ ഗോപാലന്‍ ഇവിടെ താമസമാരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി റോഡരികിലൂടെ നടന്നു പോകുമ്പോഴാണ് വഴുതി വീഴുന്നത്.

kannur

രണ്ടു വാഹനങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തില്‍പ്പെട്ട വയോധികനെ സ്വകാര്യബസ് ജീവനക്കാരും ഇരിട്ടി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചത്. ചികിത്സയില്‍ കഴിയവെയാണ് ഇദ്ദേഹം മരണമടഞ്ഞത്. വര്‍ഷങ്ങളായി വീട്ടുകാരുമായി ബന്ധമില്ലാത്ത ഗോപാലന്റെ ബന്ധുക്കളെ ഇരിട്ടി പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്താന്‍ സാധിച്ചത്.

മരണവിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിമാലിയിലെ അനുജന്‍ അയ്യപ്പനും മകന്‍ ഷിജുവും കഴിഞ്ഞ ദിവസം രാവിലെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തി ഗോപാലനെ തിരിച്ചറിഞ്ഞു. എന്നാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിഞ്ഞ ശേഷം മൃതദേഹം കിട്ടിയാല്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രയാസം ഇവര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് പൊലിസ് പരിയാരത്തെ സന്നദ്ധ പ്രവര്‍ത്തകരായ സിഎച്ച് സെന്റര്‍ പരിപാലന കമ്മിറ്റി കണ്‍വീനര്‍ പിവി അബ്ദുല്‍ ഷുക്കൂറിനെ വിവരമറിയിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകനും സിഎച്ച് സെന്റര്‍ ചീഫ് കോഡിനേറ്ററുമായ നജ്മുദ്ദീന്‍ പിലാത്തറ, ശുഹൈല്‍ കുപ്പം, അബ്ദുള്ള ഓണപ്പറമ്പ് എന്നിവര്‍ അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുകയും മൃതദേഹം ഏറ്റെടുത്ത് ഹൈന്ദവാചാരപ്രകാരം തന്നെ മറവ് ചെയ്യാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം സിഎച്ച് സെന്ററിന്റെ ആംബുലന്‍സില്‍ കുളപ്പുറം പൊതുശ്മശാനത്തിന്റെ ചുമതലക്കാരനായ ബാലന്റെ സഹായത്തോടുകൂടി മൃതദേഹം സംസ്‌ക്കരിച്ചു. ഇടുക്കി അടിമാലിയിലെ അച്യുതന്റെയും, ഭവാനിയുടെയും മകനാണ് മരണപ്പെട്ട ഗോപാലന്‍. ഭാര്യ: പരേതയായ സരസമ്മ. മകന്‍: ഷാജി. ഗോപാലനെ ഇടിച്ച് തെറിപ്പിക്കുകയും മരണകാരണത്തിനിടയാക്കുകയും ചെയ്ത രണ്ട് വാഹനങ്ങള്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+