കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസി സഞ്ചരിച്ച കാര്‍ ലോറിയിടിച്ചു കുളത്തിലേക്ക് മറിഞ്ഞു: രക്ഷപ്പെട്ടത് അത്ഭുതകരമായി

Google Oneindia Malayalam News

കരിവെള്ളൂര്‍: ലോറിയിടിച്ചതിന്റെ ആഘാതത്തില്‍ കുളത്തിലേക്കു മറിഞ്ഞ കാറില്‍ നിന്നും പ്രവാസിയായ ഗൃഹനാഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മകളെ ട്യൂഷന്‍ ക്ലാസിലേക്കു കൊണ്ടു പോകുകയായിരുന്ന പ്രവാസി സഞ്ചരിച്ച കാറാണ് ലോറിയിടിച്ച് തെറിപ്പിച്ചത്. നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് പ്രവാസിയായ ഗൃഹനാഥന് പരുക്കേല്‍ക്കുകയായിരുന്നു.

റഷ്യയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന കരിവെള്ളൂര്‍ ആണൂര്‍ വളവിന് സമീപം താമസിക്കുന്ന പൊന്മണി ഹൗസില്‍ കുതിരുമ്മല്‍ വിനോദി(49)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിയോടെ ദേശീയ പാതയില്‍ വെള്ളൂര്‍ രാമന്‍കുളത്തായിരുന്നു അപകടം. പരിക്കേറ്റ വിനോദിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ സെന്റമേരീസ് സ്‌കൂളില്‍ പത്താം ക്ലാസില്‍പഠിക്കുന്ന മകള്‍ ദിയ (15) യെ വീട്ടില്‍ നിന്നുംപയ്യന്നൂരിലെ ട്യൂഷന്‍ സെന്ററിലേക്ക് കൂട്ടി വരുന്നതിനിടെയാണ് അപകടം.

ac

അമിതവേഗതയില്‍വന്ന ലോറി ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കെ.എല്‍. 59 ക്യു.2000 നമ്പര്‍ ഡബ്ല്യു ആര്‍ബികാറിന്റെ പിന്നിലിടിച്ചതോടെ കാറിന്റെ നിയന്ത്രണം വിട്ട കാര്‍ കുളത്തിനരികിലെ മതില്‍ തകര്‍ത്ത് കുളത്തിലേക്ക് തെന്നി വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന വിനോദിന്റെമകള്‍ ദിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു അപകടത്തെ തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയി. കുളത്തിലേക്ക് മറിഞ്ഞകാര്‍ വെള്ളത്തില്‍ വീഴാതെ പടവുകളില്‍ നിന്നത് കാരണം ദുരന്ത മൊഴിവായി.കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയതിനു ശേഷം നിര്‍ത്താതെ പോയ ലോറിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസ് തേടുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ളഅന്വേഷണമാണ് പൊലിസ് നടത്തിവരുന്നത്.

Recommended Video

cmsvideo
കേരളത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു | Oneindia Malayalam

English summary
The car in which the expatriate was traveling collided with a lorry in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X