Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിക്കൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിട നിര്‍മാണം യാഥാര്‍ത്ഥ്യമാകുന്നു

ഇരിക്കൂര്‍: സ്വന്തമായി കെട്ടിടമില്ലാത്ത ഇരിക്കൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സ്വന്തമായി കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു. ഇതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച സ്ഥലം സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ 35 സെന്റ് സ്ഥലമാണ് ഓഫീസ് നിര്‍മാണത്തിന് അനുവദിച്ചത്.

സജീവ് ജോസഫ് എംഎല്‍എ സര്‍ക്കാരില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. അധ്യാപകരുടെയും ജീവനക്കാരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സ്വന്തമായി ഒരു കെട്ടിടമെന്നത്. പ്രധാനാധ്യാപക-അധ്യാപക സംഘടനകളും, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറവും ഏറെക്കാലമായി ഇതിനായി ആവശ്യമുയര്‍ത്തുന്നുണ്ട്.

kannur

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി ഒരു വാടകക്കെട്ടിടത്തില്‍ കടമുറികളുടെ മുകളിലായാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ശക്തമായത്. കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ ഫണ്ട് ഉടന്‍ കണ്ടെത്തുമെന്ന് സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു.

എംഎല്‍എ നേതൃത്വം നല്‍കിയ സന്ദര്‍ശക സംഘത്തില്‍ ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടിപി ഫാത്തിമ, വൈസ് പ്രസിഡന്റ് ആര്‍കെ വിനില്‍കുമാര്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെകെ അബ്ദുല്ല ഹാജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെടി നസീര്‍, എന്‍കെ സുലേഖ, എന്‍കെകെ മുഫീദ, പഞ്ചായത്ത് അംഗങ്ങളായ ടിസി. നസിയത്ത്, ബിപി നലീഫ, സി രാജീവന്‍, എംവി മിഥുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പികെ. ഗിരീഷ് മോഹന്‍ എന്നിവരുണ്ടായിരുന്നു.

കൂടാതെ ജൂനിയര്‍ സൂപ്രണ്ട് രാജേഷ് ബാബു, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ്, കെപി വേണുഗോപാലന്‍, സ്‌കൂള്‍ പ്രതിനിധി കെപി സുനില്‍കുമാര്‍, സിപി ചന്ദ്രന്‍, അരവിന്ദ് സജി, ബിജു കുറുമുട്ടം, എം രമേശന്‍, ടി വത്സലന്‍, ആര്‍കെ ഹരീന്ദ്രനാഥന്‍, കെബി ബാബു, കെകെ ഷഫീഖ്, സത്താര്‍ ഹാജി, കെടി അയൂബ് തുടങ്ങിയവരുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+