• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ യുവാക്കളെ കുത്തിപരുക്കേല്‍പ്പിച്ച നിര്‍മാണ തൊഴിലാളി റിമാന്‍ഡില്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂള്‍ കോംപൗണ്ടില്‍ വെച്ച് തൃശൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ കത്തികൊണ്ടു കുത്തിപരുക്കേല്‍പ്പിച്ച കേസിലെ നിര്‍മാണ തൊഴിലാളിയായ പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ പ്രതിയായ വര്‍ക്കല മുട്ടപ്പാലം സ്വദേശി ചാരുവിള പുത്തന്‍ വീട്ടില്‍ ആര്‍. രതീഷിനെ(39)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്.

ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ അത്താണിയിലെ എം.വി ജിനു(26) തൃശൂര്‍ നടത്തറ നെല്ലിക്കുന്നിലെ വി.വി അക്ഷയ്(21) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനെത്തിയ തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത്.

അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍

റോഡിനരികിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വെച്ചാണ് സംഭവം. ഒരാള്‍ക്കും കാലിനും മറ്റൊരാളുടെ ശരീരത്തിന്റെ പുറകുവശത്തുമാണ് പരുക്കേറ്റത്. ബഹളം കേട്ടെത്തിയ മറ്റു ജോലിക്കാരാണ് അക്രമം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രതീഷിനെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. ഇയാളെ ചോദ്യം ചെയ്ത ശേഷമാണ് പൊലിസ് ഇന്ന് രാവിലെ അറസ്റ്റു രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈകുന്നേരത്തോടെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

കണ്ണൂര്‍ നഗരത്തില്‍ ഗുണ്ടാവിളയാട്ടം അക്രമവും തുടരുന്നുവെന്ന പരാതി ശക്തമാകുന്നതിനിടെയാണ് കണ്ണൂരില്‍ വീണ്ടും അക്രമം നടന്നത്. നഗരഹൃദയത്തിലാണ് കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂള്‍. കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ തീവയ്പ്പും ഗുണ്ടാഅക്രമണവും പൊലിസിന് തടയാന്‍ കഴിയുന്നില്ലെന്ന്ജനങ്ങള്‍ക്ക് പരാതിയുണ്ട്. രാത്രിയായാല്‍ കണ്ണൂര്‍ പഴയബസ്സ്റ്റാന്‍ഡില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന പരാതിയും ശക്തമാണ്.

വിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രംവിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രം

നേരത്തെ നിരവധിയാത്രക്കാര്‍ ഇവിടെ നിന്നും ഗുണ്ടാ അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായിട്ടുണ്ട്. പഴയബസ് സ്റ്റാന്‍ഡില്‍ രാത്രികാലങ്ങളില്‍ പൊലിസ്സാന്നിധ്യമുണ്ടാകാറില്ല. ഇവിടെയുണ്ടായിരുന്ന പൊലിസ് എയ്ഡ് പോസ്റ്റും അടഞ്ഞുകിടക്കുകയാണ്. നഗരത്തില്‍ രാത്രികാലങ്ങളില്‍ ഗുണ്ടാ അക്രമവും തടയുന്നതിനായി പൊലിസ് സുരക്ഷ ശക്തമാക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.

English summary
The construction worker who stabbed the youth in Kannur is in remand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X