കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗള്‍ഫിലേക്ക് പറക്കേണ്ട, മുസ്‌ലിം ലീഗ് നേതാവിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടു നല്‍കിയില്ല

Google Oneindia Malayalam News

കണ്ണൂര്‍: കോടികളുടെ അഴിമതി കേസില്‍ കുറ്റാരോപിതനായ മുസ്‌ലിം ലീഗ് നേതാവിന് കോടതി വിദേശയാത്ര നിഷേധിച്ചു. മട്ടന്നൂര്‍ ജുമാമസ്ജിദ് പുനര്‍നിര്‍മാണ അഴിമതി കേസില്‍ കുറ്റാരോപിതനായ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്ക് വിദേശത്ത് പോകാന്‍ തലശേരി ജില്ലാസെഷന്‍സ് കോടതി അനുമതി നല്‍കിയില്ല. പൊലിസ് അന്വേഷണവുമായി കല്ലായിയും സംഘവും സഹകരിക്കുന്നില്ലെന്ന പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കോടതി നടപടി സ്വീകരിച്ചത്.

മട്ടന്നൂര്‍ നഗരഹൃദയത്തിലെ ജുമാ മസ്ജിദ് പുനര്‍ നിര്‍മാണ അഴിമതി കേസില്‍ പ്രതിയായ കല്ലായിയുടെ പാസ്‌പോര്‍ട്ട് കോടതി തടഞ്ഞുവയ്ക്കുകയായിരുന്നു. ഗള്‍ഫിലേക്ക് സന്ദര്‍ശക വിസയില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്ന കല്ലായിയുടെ ഹരജി തലശേരി ജില്ലാസെഷന്‍സ് കോടതി തളളുകയായിരുന്നു. അബ്ദുറഹ്മാന്‍ കല്ലായിക്ക് വിദേശത്തു പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതിനെതിരെ പബ്‌ളിക് പ്രൊസിക്യൂട്ടര്‍ അഡ്വ. കെ. അജിത്ത് കുമാര്‍ എതിര്‍ത്തു.

knr 1331

പ്രതികള്‍ പൊലിസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഇതുപരിഗണിച്ചു കൊണ്ടാണ് കോടതി പാസ്‌പോര്‍ട്ടു തടഞ്ഞുവെച്ചത്. കോടികളുടെ അഴിമതി ആരോപണമാണ് മട്ടന്നൂര്‍ ജുമാമസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ടുയുയര്‍ന്നുവന്നത്. പള്ളിയോടു ചേര്‍ന്നു നിര്‍മിച്ച ഷോപ്പിങ് കോംപ്‌ളക്‌സിന്റെ പേരു പറഞ്ഞു പണം പിരിച്ച നിക്ഷേപര്‍ക്ക് അതു തിരിച്ചു നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മട്ടന്നൂര്‍ പൊലിസ് കേസെടുത്തു അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹ്മാന്‍ കല്ലായിയും നിര്‍മാണ കമ്മിറ്റിയും വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് പള്ളി പുനര്‍നിര്‍മാണം നടത്തിയതെന്നു വ്യക്തമായത്.

മൂന്ന് കോടിയോളം രൂപയാണ് ഇതിനു ചെലവഴിച്ചത്. സംഭവംവിവാദമായതിനെ തുടര്‍ന്ന് സി.പി. എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അഴിമതി ആരോപണവുമായി രംഗത്തു വന്നിരുന്നു. മട്ടന്നൂര്‍ പൊ ലിസാണ് കേസന്വേഷണം നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി കല്ലായിയെയും കൂട്ടുപ്രതികളെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു ഒരുദിവസം മുഴുവന്‍ ചോദ്യം ചെയ്തിരുന്നു. മുസ്‌ലിം ലീഗ് നേതാവ് എന്നതിലുപരിയായി ഗള്‍ഫില്‍ അറിയപ്പെടുന്ന വ്യവസായ സംരഭകന്‍ കൂടിയാണ് അബ്ദുല്‍ റഹ്മാന്‍ കല്ലായി. മുസ്‌ലിം ലീഗിന്റെ കണ്ണൂരിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ കല്ലായി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് സി. പി. എമ്മിന്റെ കണ്ണിലെ കരടായി മാറിയിരുന്നു.

English summary
The court did not release the passport of the Muslim League leader, because of these reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X