Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവശ്യങ്ങൾ അംഗീകരിക്കണം, ഇല്ലെങ്കിൽ ഏപ്രില്‍ മുതല്‍ അനിശ്ചിതകാല സമരമെന്ന് ബസ്സുടമകൾ

bus

കണ്ണൂര്‍: ഗതാഗത മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ്സുടമകള്‍ 28ന്കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണാ സമരം നടത്തുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ദിപ്പിക്കണമെന്നും മിനിമം അഞ്ചുരൂപയാക്കണമെന്നും തുടര്‍ന്നുള്ള നിരക്കില്‍ 50 ശതമാനം നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കയാണെന്ന് ബസ് ഉടമസ്ഥതാ സംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി രാജ് കുമാര്‍ കരുവാരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാക്കെ വീണ്ടും ഡോ, രവി രാമന്‍ കമ്മിറ്റിക്ക് ചുമതല കൈമാറുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് മിനിമം 5 രൂപയാക്കി വര്‍ദ്ദിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസ്സുകളും അനിശ്ചി കാല സമരം തുടങ്ങുമെന്നും സെക്രട്ടറി പറഞ്ഞു. സ്വകാര്യ ബസ്സുകളിലെ കണ്‍സഷന്‍ യാത്രയുടെ ഉയര്‍ന്ന പ്രായപരിധി 27 വയസ്സായി ഉയര്‍ത്തണമെന്ന ശുപാര്‍ശയില്‍ സര്‍ക്കാര്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല. വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ബസ്സുടമകളെ പറ്റിക്കുന്ന പരിപാടിയാണ് നടത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ അനുവദിക്കുന്ന യാത്രാ സൌജന്യം കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും നടപ്പിലാക്കണമെന്നും സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് മൂന്നിനകം ബസ്സുടമകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ മാനദണ്ഡം നിശ്ചയിക്കയും ചെയ്യുക, സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നല്‍കുക, പൊതുഗതാഗത സംരക്ഷണത്തിന് ഗതാഗത നയം രൂപീകരിക്കുക,ബസ്സുകള്‍ക്ക് ക്യാമറ സര്‍ക്കാര്‍ സല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് പി.പി.മോഹനന്‍, പി.രാജന്‍, കെ.പി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+