കുടകിലെ റോഡുകളില്‍ ഭാരവാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം
ഇരിട്ടി: മഴ കനത്തതിനാല്‍ കുടക് ജില്ലയിലെ റോഡുകളില്‍ ഭാരവാഹങ്ങള്‍ക്ക് കുടക് ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. കുടക് ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ അപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ 18.5 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കാണ് കുടക് കളക്ടര്‍ വെങ്കിട്ടരാജ നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിട്ടത്. മള്‍ട്ടി ആക്സില്‍ വിഭാഗം ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും നിരോധനമില്ല.
എല്ലാത്തരം തടി, മണല്‍ ലോഡ് വാഹനങ്ങള്‍ക്കും നിരോധനം ഉണ്ട്. ഉത്തരവ് തിങ്കളാഴ്ച ഇറങ്ങിയെങ്കിലും ദൂരെ സംസ്ഥാനങ്ങളില്‍ നിന്നു വിവരം അറിയാതെ എത്തിയ ലോറികള്‍ക്ക് ഇളവ് നല്‍കി. എന്നാല്‍ ജൂലായ് മൂന്ന് മുതല്‍ തടയാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കുടക് - ഇരിട്ടി പാതയില്‍ മാക്കൂട്ടം ഓട്ടക്കൊല്ലിയില്‍ ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയത്.

കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലാക്കി ഇറക്കിയ ഉത്തരവ് ഈ മാസം 31 വരെയാണെങ്കിലും കാലവര്‍ഷം ശക്തമായി തുടരുകയാണെങ്കില്‍ ഇനിയും നീട്ടിയേക്കും. നിയന്ത്രണ നിര്‍ദേശം മറികടന്ന് കേരളത്തില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ മാക്കൂട്ടം ഉള്‍പ്പെടെ അതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്നും തിരിച്ചയക്കും.
കുടക് ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയപാത 275 ന്റെ അതിര്‍ത്തിയില്‍ കുശാല്‍നഗര്‍, സംപാജെ എന്നിവിടങ്ങളിലും 24 മണിക്കൂറും പരിശോധന ശക്തമാക്കാനും ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കാനും മൊബൈല്‍ പട്രോളിങ് നടത്താനും ഉത്തരവില്‍ നിര്‍ദേശം ഉണ്ട്. വനത്തിലൂടെ കടന്നു പോകുന്ന ചുരം പാതയില്‍ നിരവധി വന്‍ മരങ്ങളും മണ്ണിടിച്ചിലും അപകട ഭീഷണി തീര്‍ക്കുന്നുണ്ട്.
2018 ല്‍ ചുരം പാതയില്‍ 100 ഓളം സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു അപകടം സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് കുടക് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.












Click it and Unblock the Notifications