കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ 'കാരുണ്യത്താല്‍' പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു തുടങ്ങി, സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് 50 കോടി രൂപ, 20 കോടി രൂപ വ്യാഴാഴ്ച അനുവദിച്ചു!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സര്‍ക്കാര്‍ കാരുണ്യത്താല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം നല്‍കി. സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ മുടങ്ങുന്നതും പതിവാണ്. കാരുണ്യാപദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയ തുക നല്‍കാത്തതാണ് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയത്.

വിലക്ക് മറികടന്ന് ജലവിഭവമന്ത്രിയുടെ പിഎക്ക് തെങ്ങിന്‍ തൈകള്‍ വിറ്റു; സംഭവം ഒതുക്കാന്‍ അപേക്ഷിച്ച കര്‍ഷകര്‍ക്കെല്ലാം തൈകള്‍ നല്‍കുമെന്ന് കൃഷിവകുപ്പ്

ഇതിനെതിരെ സിപിഎം അനുകൂല സംഘടനകളടക്കം രംഗത്തുവന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതോടെയാണ് ശമ്പള വിതരണം പുനരാരംഭിച്ചത്. പണമില്ലാത്തതിനാല്‍ മുടങ്ങിയിരുന്ന ജൂണ്‍ മാസത്തെ ശമ്പളമാണ് ഇപ്പോള്‍ വിതരണം ചെയ്തു തുടങ്ങിയത്. കാരുണ്യ പദ്ധതിയില്‍ പരിയാരം മെഡിക്കല്‍ കോളജിന് സര്‍ക്കാറില്‍ നിന്നും ലഭിക്കാനുള്ള 50 കോടിയുടെ കുടിശികയില്‍ നിന്നും 20 കോടിരൂപ വ്യാഴാഴ്ച്ച അനുവദിച്ചിരുന്നു.

Pariyaram Medical college

ഇതോടെയാണ് ജൂണ്‍ മാസത്തെ ശമ്പളം നല്‍കാനായത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനക്കാര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് പ്രകടനവും ധര്‍ണ്ണയും നടത്തിയിരുന്നു. ഗവണ്‍മെന്റ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഫïില്‍ നിന്ന് മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് ഇതേവരെ ശമ്പളം ലഭിച്ചുതുടങ്ങിയിട്ടില്ല. ഒരു മാസം ശമ്പളം നല്‍കുന്നതിന് മാത്രം എട്ട് കോടി രൂപയാണ് മെഡിക്കല്‍ കോളജിന് വേïിവരുന്നത്. ഇനി കാരുണ്യ പദ്ധതിയില്‍ നിന്ന് ലഭിക്കേï 30 കോടി രൂപ കുടിശിക നിലനില്‍ക്കുകയാണ്. അടുത്തമാസം ഇത് ലഭിച്ചാല്‍ മാത്രമേ ശമ്പളം നല്‍കാനാവൂ എന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.

English summary
The employees of Government Medical College, Kannur have started getting their salaries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X