അൻപത്തിനാലാം തവണയും മുടക്കിയില്ല; ശബരിമല ദർശനം നടത്തി കെപി മോഹനൻ എംഎൽഎ
തലശേരി: ശബരിമല ശ്രീശാസ്താവിന്റെ ദര്‍ശനപുണ്യം തേടി പതിവു തെറ്റാതെ ഗുരുസ്വാമിയായി കെ.പി.മോഹനന്‍ എം.എല്‍.എ.യും ശബരിമലയിലെത്തി. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പുത്തൂരിലെ വസതിയില്‍ ഭാര്യ ഹേമജ ഉള്‍പ്പടെ 44 സ്വാമിമാര്‍ക്ക് കെട്ടുനിറച്ച് നല്‍കിയാണ് ചൊവ്വാഴ്ച്ച രാവിലെ കുത്തു പറമ്പ് മണ്ഡലം എം.എല്‍.എയായ കെ.പി മോഹനന്‍.ശബരിമല ധര്‍മശാസ്താവിനെ തൊഴാനെത്തിയത് .
കോവിഡ് കാലത്ത് ഒഴികെ മുടങ്ങാതെ അയ്യപ്പദര്‍ശനം തേടുന്ന മോഹനന്‍ ഇത് അമ്പത്തിനാലാം തവണയാണ് കറുപ്പണിഞ്ഞ് ഇരുമുടി കെട്ടുമായി ശബരിമലയിലെത്തിയത്. എരുമേലിയില്‍ പേട്ട തുള്ളി ചൊവ്വാഴ്ച രാവിലെ സന്നിധാനത്തെത്തി. ശബരീശ ദര്‍ശനത്തിനു ശേഷം രാവിലെ 11 ന് നെയ്യഭിഷേകം നടത്തി തുടര്‍ന്ന് മാളികപ്പുറത്തും ദര്‍ശനം നടത്തി.

പുത്തൂരിലെ വീട്ട് മുറ്റത്ത് നിന്നും കെട്ട് നിറച്ചാണ്. 45 അംഗ സംഘം രണ്ട് വാഹനങ്ങളിലായി യാത്ര തിരിച്ചത്. ഗുരുസ്വാമിയായ എം.എല്‍.എയാണ് കെട്ട് നിറ നടത്തിയത്. പിതാവ് അന്തരിച്ച മുന്‍ മന്ത്രി പി.ആര്‍.കുറുപ്പിന്റെ കാലം മുതലെ തുടങ്ങിയതാണ് കെ.പി.മോഹനന്റെ ശബരിമല യാത്ര. മന്ത്രിയായ അഞ്ച് വര്‍ഷവും ഔദ്യോഗിക തിരക്കുകള്‍ മാറ്റി വച്ച് ശബരിമല യാത്ര നട ത്തിയിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും ഉള്‍പെടെയുള്ളവരുമായാണ് യാത്ര. രണ്ട് വര്‍ഷം കോവിഡിനെ തുടര്‍ന്ന് യാത്ര നടത്തിയിരുന്നില്ല.ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണയും യാത്ര നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അറുപതിലേറെ തവണ ശബരീശ ദര്‍ശനം നടത്തിയതായി കെ.പി.മോഹനന്‍ പറഞ്ഞു. തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും ജനുവരി മൂന്നിന് ദര്‍ശനം നടത്തുമെന്ന് കെ പി മോഹനന്‍ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തില്‍ ഭക്തജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെ പി മോഹനന്‍ എം എല്‍ എ ആവശ്യപ്പെട്ടു. സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും സുഗമമായ ശബരീശ ദര്‍ശനത്തിന് ഭക്തരുടെ സ്വയം നിയന്ത്രണം അനിവാര്യമാണെന്ന് എം എല്‍ എ പറഞ്ഞു.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള നിയമസഭ സമിതി ചെയര്‍മാന്‍ കൂടിയായ കെ പി മോഹനന്റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി ഡിസംബര്‍ അഞ്ചിന്ശബരിമലയില്‍ നടത്തിയ സിറ്റിംഗില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി ഒരുക്കാന്‍ നിര്‍ദ്ദേശിച്ച സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കും യാഥാര്‍ത്ഥ്യമാക്കിയതില്‍ എം എല്‍ എ സര്‍ക്കാറിന് .അഭിനന്ദനം അറിയിച്ചു.












Click it and Unblock the Notifications