ചിട്ടി ഇടപാടുകാരെ പെരുവഴിയിലാക്കി കണ്ണൂരിലെ ധനകാര്യസ്ഥാപനം പൂട്ടി
കണ്ണൂര്‍:നൂറുകണക്കിന് ചിട്ടി ഇടപാടുകാരെ പെരുവഴിയിലാക്കി കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടി. കണ്ണൂര്‍ നഗരത്തില്‍ അര്‍ബന്‍നിധി ലിമിറ്റഡിനു ശേഷമം മറ്റൊരു ധനകാര്യ സ്ഥാപനവും കൂടി മുങ്ങിയതോടെ നൂറുകണക്കിന് നിക്ഷേപകരാണ് പെരുവഴിയിലായത്. ചിട്ടിയില്‍ ചേര്‍ന്ന നിക്ഷേപകരുടെ ലക്ഷങ്ങള്‍ നല്‍കാന്‍ ബാക്കിവെച്ചുകൊണ്ടാണ് കണ്ണൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനം പൂട്ടികെട്ടിയത്.
കണ്ണൂര്‍ തളാപ്പിലെ ധനകോടി ചിറ്റ്‌സെന്ന സ്ഥാപനമാണ് മുന്നറിയിപ്പില്ലാതെ മെയ്മാസം മുതല്‍ പൂട്ടിയത്. സ്ഥാപനത്തിന്റെ ജീവനക്കാരുടെതെന്ന പേരില്‍ സ്ഥാപനത്തിന്റെ മെയിന്‍ ഡോറില്‍ സീല്‍പതിച്ച നോട്ടീസ് പതിച്ചിട്ടുണ്ട്. ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിറ്റ്‌സിന്റെ ബ്രാഞ്ചുകളില്‍ കസ്റ്റമറുടെ പൈസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകൊടുക്കാന്‍ എം.ഡിയും ഡയറക്‌ടേഴ്‌സുമായ യോഹന്നാന്‍, സിജി സെബാസ്റ്റിയന്‍, എന്നിവര്‍ക്ക് സാധിക്കാത്തതിനാല്‍ ധനകോടിയിലെ ജീവനക്കാര്‍ കമ്പിനിക്കെതിരെ തിങ്കളാഴ്ച്ച മുതല്‍ ഒരു തീരുമാനത്തിലെത്തുന്നവരെ സമരം നടത്താന്‍ തീരുമാനിച്ചിരുന്നു.

ഇതോടെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് തുറക്കില്ലെന്ന പോസ്റ്റര്‍ സ്ഥാപനത്തിന്റെ മുന്‍പില്‍ പതിച്ചിരിക്കുന്നത്. പൂട്ടിയ സ്ഥാപനത്തിന്റെ മുന്‍പില്‍ ദിവസവും നിരവധി ഇടപാടുകാരാണ് വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനാകെ സ്ഥാപനത്തിന് ഹെഡ് ഓഫീസ് ഉള്‍പ്പെടെ 23-ശാഖകളാണുളളത്. സംസ്ഥാനത്തെ മുഴുവന്‍ ശാഖകളും പൂട്ടിയിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ചിട്ടിയില്‍ ചേര്‍ന്ന നിരവധിയാളുകള്‍ക്കാണ് പണം ലഭിക്കാനുളളത്. ഇവരില്‍ പലരും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കണ്ണൂര്‍ താവക്കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡെന്ന സ്ഥാപനം നൂറുകോടിയോളം രൂപ സമാഹരിച്ചതിനു ശേഷമാണ് മുങ്ങിയത്.
ഈ കേസ് നടന്നുകൊണ്ടിരിക്കെയാണ് മറ്റൊരു സാമ്പത്തിക സ്ഥാപനംകൂടി കണ്ണൂരിലെ നിക്ഷേപകരെ കബളിപ്പിച്ചുകൊണ്ടു മുങ്ങുന്നത്. ധനകോടി ചിറ്റ്‌സിന്റെ ഉടമകള്‍ എവിടെയാണെന്ന യാതൊരു വിവരം ഇടപാടുകാര്‍ക്കോ ജീവനക്കാര്‍ക്കോയില്ല. ഒട്ടേറെ കലക്ഷന്‍ ഏജന്റുമാര്‍ ഈ സ്ഥാപനത്തിന് കണ്ണൂര്‍ ജില്ലയിലുണ്ട്. ചിട്ടികമ്പിനി ഉടമകള്‍ മുങ്ങിയതോടെ ഇവരും പ്രതിസന്ധിയിലായിരിക്കുകയാണ്. അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പു കേസുകള്‍ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അന്വേഷിക്കുന്നത്. പ്രതികളായ ഡയറക്ടര്‍മാരുടെ രണ്ടുകോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.












Click it and Unblock the Notifications