Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടിലേക്ക് കയറാതെ കാട്ടാനകള്‍; ആറളംഫാമില്‍ വീണ്ടും വനംവകുപ്പ് തുരത്തല്‍ തുടങ്ങി

ഇരിട്ടി: കാട്ടാനശല്യം രൂക്ഷമായി തുടരവേ ആറളം ഫാമില്‍ നിന്നും കാട്ടാനകളെ കാട്ടിലേക്ക് തുരത്തല്‍ ദൗത്യമായ ഓപറേഷന്‍ എലിഫന്റ് പദ്ധതി വീണ്ടും പുനരാരംഭിച്ചു. കഴിഞ്ഞമാസം പലഘട്ടങ്ങളിലായി നിരവധി ആനകളെ കാടുകയറ്റാന്‍ കഴിഞ്ഞെങ്കിലും നിരവധി ആനകള്‍ ഫാമിന്റെ കൃഷിയിടങ്ങളിലും പുരധിവാസ മേഖലയിലുമായി ഇപ്പോഴുംതമ്പടിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കാട്ടിലേക്ക് തുരത്തല്‍ പ്രക്രിയ വനംവകുപ്പ് പുനരാരംഭിച്ചത്.

ആറളം ഫാം സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയും എസ് എസ് എല്‍ സി പരീക്ഷയും കണക്കിലെടുത്ത് താല്ക്കാലികമായി അന്ന് തുരത്തല്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഫാമിന്റെ കാര്‍ഷിക മേഖലകളില്‍ നിന്നും നിരവധി ആനകളെ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും തുരത്തുകയും ഇവയെ ആളൊഴിഞ്ഞ പറമ്പുകളില്‍ കയറ്റി നിരീക്ഷണത്തില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇത്തരം ആനകളെയാണ് വീണ്ടുംകാടുകയറ്റാനുള്ള ശ്രമം നടത്തിയത്.

elephantaralam

ആദ്യദിവാസം തന്നെ കുട്ടിയാനകളടക്കം പത്തോളം ആനളെ വന്യജീവിസങ്കേതത്തിലേക്കു കയറ്റിവിടാന്‍ കഴിഞ്ഞെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ഏകദേശം പതിനെട്ടോളം എണ്ണത്തെ ഇവിടെ കണ്ടെത്താനായിട്ടുണ്ടെന്നും ഇവയെക്കൂടി അടുത്ത ദിവസങ്ങളില്‍ വനം കയറ്റുമെന്നുമാണ് ഇവര്‍ പറഞ്ഞത്.

ഫാമിന്റെ വനാതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ആനമതില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മതില്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശത്തെ പഴയ മതില്‍ പൊളിച്ചു നീക്കിയിരിക്കുന്നതിനാല്‍ തുരത്തി വിട്ട ആനകള്‍ ഇത്തരം ഭാഗങ്ങളിലൂടെ വീണ്ടും ഫാമിലേക്കു പ്രവേശിക്കുന്ന അവസ്ഥയുമുണ്ട്. ആനകള്‍ തിരികേ പ്രവേശിക്കാതിരിക്കാനുള്ള പരിശോധനയും നിരീക്ഷണവും മേഖലയില്‍ ശക്തമാക്കിയിട്ടുമുണ്ട്.

കൊട്ടിയൂര്‍ റെയിഞ്ചര്‍ സുധീര്‍ നേരോത്തിന്റെ നേതൃത്വത്തില്‍ കീഴ്പ്പളളി, മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലെ വനപാലകള്‍, വാച്ചര്‍മാര്‍ എന്നിവരും വനം വകുപ്പ് ആര്‍ ആര്‍ ടി ഉള്‍പ്പെടെയുള്ള സംഘമാണ് ആനകളെ തുരത്തല്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. പുനരധിവാസ മേഖല ബ്ലോക്ക് പത്തിലെ കോട്ടപ്പാറ വഴിയാണ് തുരത്തിയത്. തുരത്തലിന് മുന്നോടിയായി പുരധിവാസ മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+