കൊട്ടിയൂർ ഉത്സവത്തിന് ജൂൺ 17ന് കൊടിയിറങ്ങും; ഇനി അക്കരെ കൊട്ടിയൂരിലെ ഗൂഢപൂജകൾ മാത്രം
കൊട്ടിയൂർ : വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക് നീങ്ങുമ്പോൾ ഇനി അക്കരെ കൊട്ടിയൂരിൽ ഗൂഢപൂജകൾ നടക്കും. ജൂൺ 13ന് ഉച്ചയോടെ ശീവേലിക്ക് ശേഷം അക്കരെ സന്നിധിയിൽ നിന്നും ആനകളും സ്ത്രീകളും പിൻവലിഞ്ഞു വൈകുന്നേരത്തോടെ മകം കലം വരവ് നടന്നു. 28 നാൾ നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ആറാം ഘട്ടം മകം നാള്‍ തൊട്ടാണ് ആരംഭിക്കുന്നത്.
ഇതില്‍ പ്രധാനപ്പെട്ട ചടങ്ങാണ് വ്യാഴാഴ്‌ച നടക്കുന്ന കലം വരവ്. യാഗോത്സവത്തിലെ അതി പ്രധാന ചടങ്ങുകളാണ് മകം, പൂരം, ഉത്രം നാളുകളില്‍ നടക്കുന്ന കലശപൂജകള്‍. ഈ ചടങ്ങുകള്‍ ക്കാവശ്യമായ മണ്‍കലങ്ങള്‍ അക്കരെ ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങാണ് കലം വരവ്. നല്ലൂരാന്‍ എന്ന് വിളിക്കുന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിലാണ് മൺകലങ്ങൾ കൊട്ടിയൂരിൽ എത്തിക്കുന്നത്.

വ്യാഴാഴ്‌ച സന്ധ്യയോടെയാണ് കലമെഴുന്നള്ളത്ത് കൊട്ടിയൂരിലെത്തിച്ചേർന്നത്. ആ സമയത്ത് സന്നിധാനത്തു മറ്റാർക്കും പ്രവേശനമില്ല. മാത്രമല്ല മണിത്തറയിലെ വിളക്കുകളല്ലാതെ മറ്റെല്ലാ പ്രകാശങ്ങളും സന്നിധാനത്തുനിന്നും ഒഴിവാക്കി.. മണിത്തറയിൽ പനയൂർ നമ്പൂതിരി മാത്രമാണ് ഉണ്ടാവുക. ഈ സമയത്താവും 12 അംഗ കലം സംഘം സന്നിധാനത്തു പ്രവേശിച്ചത്.
സംഘം കലങ്ങൾ സമർപ്പിച്ചു പ്രസാദം വാങ്ങി കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിൽ കയറി ഭക്ഷണം കഴിക്കും. അപ്പോൾ മാത്രമേ വീണ്ടും സന്നിധാനത്ത് മറ്റു വിളക്കുകൾ തെളിയിക്കൂന്നത്. കലശപൂജ വരെ കൊട്ടിയൂരിൽ പ്രത്യേക ആരാധനകളോ പ്രത്യേക പൂജകളോ ഇല്ല. നിത്യപൂജകൾ തുടരും.
ഞായറാഴ്‌ചയാണ് ഉത്സവത്തിലെ ചതുശ്ശത നിവേദ്യങ്ങളിൽ നാലാമത്തേതായ അത്തം ചതുശ്ശതം നടക്കുക. അന്നുതന്നെയാണ് വാളാട്ടവും നടക്കുക. 17 ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും. ഇക്കുറി ജന ലക്ഷങ്ങളാണ് കൊട്ടിയൂർ ഉത്സവത്തിൻ്റെ ഭാഗമായി പെരുമാൾ സന്നിധിയിലെത്തിയത്. ഹരിത ചട്ടങ്ങൾ പാലിച്ചാണ് ഉത്സവം നടത്തിയത്.












Click it and Unblock the Notifications