കണ്ണൂരിൽ വായനയുടെ വസന്തം വിരിയിക്കാൻ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം 23 ന് തുടങ്ങും
കണ്ണൂർ: കണ്ണൂരിന്റെ മണ്ണിൽ വായനയുടെ വസന്തം വിരിയിക്കാൻ പുസ്തകോത്സവവുമായി ജില്ല ലൈബ്രറി കൗൺസിൽ. ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഈമാസം 23 മുതൽ 30വരെ കണ്ണൂർ ചെറുശ്ശേരി നഗറിൽ (റബ്കോ ഓഡിറ്റോറിയം) നടക്കും. 23ന് രാവിലെ 10ന് പുസ്തകോത്സവം കഥയുടെ കുലപതി ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൻകിട പ്രസാധകർ ഉൾപ്പെടെ നൂറിലേറെ പ്രസാധകർ പങ്കടുകുന്ന കേരളത്തിലെ ഏറ്റവും വലിയ പസ്തകോത്സവമായിരിക്കും ഇത്.

ജില്ലയിലെ ആയിരത്തോളം വരുന്ന അംഗീകൃത ഗ്രന്ഥശാലകൾ, പുസ്തക പ്രേമികൾ, സ്കൂൾകോളജ് ലൈബ്രറികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം യഥേഷ്ടം പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള സുവർണാവസരമായിരിക്കും പുസ്തകോത്സവമെന്നും പി.പി. ദിവ്യ പറഞ്ഞു. പുസ്തകോത്സവ നഗരയിൽ എല്ലാ ദിവസവും വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടാകും.
ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ മുഖ്യാതിഥിയാകും. ഗ്രന്ഥലോകം ചീഫ് എഡിറ്റർ പി.വി.കെ. പനയാൽ പ്രഭാഷണം നടത്തും.
അന്നേ ദിവസം വൈകിട്ട് സുകുമാർ അഴീക്കോട് അനുസ്മരണം അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അഡ്വ.രശ്മിത രാമചന്ദ്രൻ ഭരണഘടനയും ഗവർണർ പദവിയും എന്ന വിഷയം അവതരിപ്പിക്കും. തുടർന്ന് ഡോ.എ. വത്സലൻ രചിച്ച തലശ്ശേരി കലാപം - നേരും നുണയും എം. മുകുന്ദൻ പ്രകാശനം ചെയ്യും.
24ന് വൈകിട്ട് പുസ്തക പ്രകാശനം, അവാർഡ് ഡേ എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ വിവിധ മത്സരങ്ങളുടെ സമ്മാനദാനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ. വിജയൻ നിർവഹിക്കും. തുടർന്ന് സി.എം. വേണു ഗോപാലിെൻറ കച്ചില പട്ടണത്തിെൻറ കഥ (നോവൽ), എം.വി. ഗോവിന്ദൻ മാസ്റ്ററും, ടി.കെ. അനിൽ കുമാറിെൻറ ഞാൻ വാഗ്ഭടാനന്ദൻ (നോവൽ) പി. ജയരാജനും ഷൈനയുടെ ആൻമേരിയുടെ
ചായക്കൂട്ടുകൾ (നോവലെറ്റ്) ജിഗ്സോ (ബാലനോവൽ) എന്നിവ എൻ. ശശിധരനും പവിത്രൻ മൊകേരിയുടെ കനലെരിയുന്ന നാട്ടുപാതകൾ (കഥാ സമാഹാരം) എം.കെ. മനോഹരനും പ്രകാശനം ചെയ്യും.
25ന് രാവിലെ 11ന് യുവജന പ്രതിനിധികളുടെയും ലൈബ്രറി കൗൺസിൽ അംഗങ്ങളായ ജനപ്രതിനിധികളുടെയും സംഗമം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് അക്കിത്തം, സുഗതകുമാരി അനുസ്മരണം വി.ടി. മുരളി ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് മൂന്നിന് ഒാൺലൈൻ എഴുത്ത് സംവാദം ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. 27ന് കഥാ സായാഹ്നത്തിൽ യു.എ. ഖാദർ അനുസ്മരണം നടക്കും. വി.എസ്. അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് മൂന്നിന് നടക്കുന്ന കവി സമ്മേളനത്തിൽ നിലേമ്പരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ അനുസ്മരണം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. പ്രമോദ്
വെള്ളച്ചാൽ അനുസ്മരണ പ്രഭാഷണം നടത്തും. 29ന് വൈകിട്ട് മൂന്നിന് നോവൽ നാടകം ബാലസാഹിത്യം സംവാദം നടക്കും. 30ന് വൈകിട്ട് നടകുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ അധ്യഷത വഹിക്കും. ജില്ല സെക്രട്ടറി പി.കെ. വിജയൻ അവലോകനം നടത്തും. കോർപറേഷൻ കൗൺസിലർ എൻ. സുകന്യ മുഖ്യാതിഥിയാകും. ജില്ല ഭരണകൂടത്തിന്റെ നിർദേശങ്ങളും കോവിഡ് പ്രോേട്ടാക്കോളും പാലിച്ചാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നതെന്നും പി.പി. ദിവ്യ പറഞ്ഞു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ. വിജയൻ, കണ്ണൂർ പ്രസ്
ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, എം.കെ. രമേഷ് കുമാർ, പ്രകാശൻ മാസ്റ്റർ, ശിവകുമാർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു..
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications