കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ വായനയുടെ വസന്തം വിരിയിക്കാൻ ലൈബ്രറി കൗൺസിൽ പുസ്​തകോത്സവം 23 ന് തുടങ്ങും

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിന്റെ മണ്ണിൽ വായനയുടെ വസന്തം വിരിയിക്കാൻ പുസ്തകോത്സവവുമായി ജില്ല ലൈബ്രറി കൗൺസിൽ. ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്​തകോത്സവം ഈമാസം 23 മുതൽ 30വരെ കണ്ണൂർ ചെറുശ്ശേരി നഗറിൽ (റബ്​കോ ഓഡി​റ്റോറിയം) നടക്കും. 23ന്​ രാവിലെ 10ന്​ പുസ്​തകോത്സവം കഥയുടെ കുലപതി ടി. പത്​മനാഭൻ ഉദ്​ഘാടനം ചെയ്യുമെന്ന്​ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ പി.പി. ദിവ്യ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൻകിട പ്രസാധകർ ഉൾപ്പെടെ നൂറിലേറെ പ്രസാധകർ പ​ങ്കടുകുന്ന കേരളത്തിലെ ഏറ്റവും വലിയ പസ്​തകോത്സവമായിരിക്കും ഇത്​.

kannur

ജില്ലയിലെ ആയിരത്തോളം വരുന്ന അംഗീകൃത ഗ്രന്ഥശാലകൾ, പുസ്​തക പ്രേമികൾ, സ്​കൂൾകോളജ്​ ലൈബ്രറികൾ, മറ്റ്​ സ്​ഥാപനങ്ങൾ എന്നിവർക്കെല്ലാം യഥേഷ്​ടം പുസ്​തകങ്ങൾ തെരഞ്ഞെടുക്കാനുള്ള സുവർണാവസരമായിരിക്കും പുസ്​തകോത്സവമെന്നും പി.പി. ദിവ്യ പറഞ്ഞു. പുസ്​തകോത്സവ നഗരയിൽ എല്ലാ ദിവസവും വൈവിധ്യമാർന്ന കലാ സാംസ്​കാരിക പരിപാടികളും ഉണ്ടാകും.

ഉദ്​ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ മുഖ്യാതിഥിയാകും. ഗ്രന്ഥലോകം ചീഫ്​ എഡിറ്റർ പി.വി.കെ. പനയാൽ പ്രഭാഷണം നടത്തും.

അന്നേ ദിവസം വൈകിട്ട്​ സുകുമാർ അഴീക്കോട്​ അനുസ്​മരണം അഡ്വ. മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം ചെയ്യും. അഡ്വ.രശ്​മിത രാമചന്ദ്രൻ ഭരണഘടനയും ഗവർണർ പദവിയും എന്ന വിഷയം അവതരിപ്പിക്കും. തുടർന്ന്​ ഡോ.എ. വത്സലൻ രചിച്ച തലശ്ശേരി കലാപം - നേരും നുണയും എം. മുകുന്ദൻ പ്രകാശനം ചെയ്യും.

24ന്​ വൈകിട്ട്​ പുസ്​തക പ്രകാശനം, അവാർഡ് ഡേ എം.വി. ഗോവിന്ദൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്യും. തുടർന്ന്​ വിവിധ വിവിധ മത്സരങ്ങളുടെ സമ്മാനദാനം ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ ഇ. വിജയൻ നിർവഹിക്കും. തുടർന്ന്​ സി.എം. വേണു ഗോപാലി​െൻറ കച്ചില പട്ടണത്തി​െൻറ കഥ (നോവൽ), എം.വി. ഗോവിന്ദൻ മാസ്​റ്ററും, ടി.കെ. അനിൽ കുമാറി​െൻറ ഞാൻ വാഗ്​ഭടാനന്ദൻ (നോവൽ) പി. ജയരാജനും ഷൈനയുടെ ആൻമേരിയുടെ

ചായക്കൂട്ടുകൾ (നോവലെറ്റ്​) ജിഗ്​സോ (ബാലനോവൽ) എന്നിവ എൻ. ശശിധരനും പവിത്രൻ മൊകേരിയുടെ കനലെരിയുന്ന നാട്ടുപാതകൾ (കഥാ സമാഹാരം) എം.കെ. മനോഹരനും പ്രകാശനം ചെയ്യും.

25ന്​ രാവിലെ 11ന്​ യുവജന പ്രതിനിധികളുടെയും ലൈബ്രറി കൗൺസിൽ അംഗങ്ങളായ ജനപ്രതിനിധികളുടെയും സംഗമം മന്ത്രി ഇ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്യും. വൈകിട്ട്​ നാലിന്​ അക്കിത്തം, സുഗതകുമാരി അനുസ്​മരണം വി.ടി. മുരളി ഉദ്​ഘാടനം ചെയ്യും. 26ന്​ വൈകിട്ട്​ മൂന്നിന്​ ഒാൺലൈൻ എഴുത്ത്​ സംവാദം ഇ.പി. രാജഗോപാലൻ ഉദ്​ഘാടനം ചെയ്യും. 27ന്​ കഥാ സായാഹ്​നത്തിൽ യു.എ. ഖാദർ അനുസ്​മരണം നടക്കും. വി.എസ്​. അനിൽ കുമാർ ഉദ്​ഘാടനം ചെയ്യും. 28ന്​ വൈകിട്ട്​ മൂന്നിന്​ നടക്കുന്ന കവി സമ്മേളനത്തിൽ നില​േമ്പരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ അനുസ്​മരണം കരിവെള്ളൂർ മുരളി ഉദ്​ഘാടനം ചെയ്യും. പ്രമോദ്​

വെള്ളച്ചാൽ അനുസ്​മരണ പ്രഭാഷണം നടത്തും. 29ന്​ വൈകിട്ട്​ മൂന്നിന്​ നോവൽ നാടകം ബാലസാഹിത്യം സംവാദം നടക്കും. 30ന്​ വൈകിട്ട്​ നടകുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്​ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ്​ മുകുന്ദൻ മഠത്തിൽ അധ്യഷത വഹിക്കും. ജില്ല സെക്രട്ടറി പി.കെ. വിജയൻ അവലോകനം നടത്തും. കോർപറേഷൻ കൗൺസിലർ എൻ. സുകന്യ മുഖ്യാതിഥിയാകും. ജില്ല ഭരണകൂടത്തിന്റെ നിർദേശങ്ങളും കോവിഡ്​ പ്രോ​േട്ടാക്കോളും പാലിച്ചാണ്​ പുസ്​തകോത്സവം സംഘടിപ്പിക്കുന്നതെന്നും പി.പി. ദിവ്യ പറഞ്ഞു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ്​ മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ.​ വിജയൻ, കണ്ണൂർ പ്രസ്​

ക്ലബ്​ സെക്രട്ടറി ​പ്രശാന്ത്​ പുത്തലത്ത്​, എം.കെ. രമേഷ്​ കുമാർ, പ്രകാശൻ മാസ്റ്റർ, ശിവകുമാർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു..

English summary
The Library Council Book Festival will start on the 23rd in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X