പ്ളസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മധ്യവയസ്കൻ റിമാൻഡിൽ
തലശേരി: പ്ളസ് ടുവിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഢിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ കുടുംബ സുഹൃത്തായ മധ്യവയസ്ക്കനെ തലശേരി കോടതി റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിലാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കുടുംബ സുഹൃത്തുകൂടിയായ മധ്യവയസ്കനെ പെൺകുട്ടിയുടെ മൊഴി പ്രകാരം ഉളിക്കൽ സി.ഐ അറസ്റ്റു ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകരോടും പെൺകുട്ടി ഈയാളെ കുറിച്ചു മൊഴി നൽകിയിരുന്നു. ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ പീഢിപ്പിച്ചതിന് മലപ്പട്ടം സ്വദേശി കൃഷ്ണനാണ് (53 ) പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രതി പീഡനം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17കാരി പ്രസവിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കടുത്ത വയറുവേദനയെ തുടർന്നാണ് ഉളിക്കൽ സ്വദേശിനി ആശുപതിയിലെത്തിയത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരിക്ഷിതരാണെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ അന്വേഷണത്തിന് ആരോ
ഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. വിഷയം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഞായറാഴ്ച രാവിലെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. വയറുവേദന എന്നു പറഞ്ഞാണ് പതിനേഴുകാരി ആശുപത്രിയില്‍ എത്തിയത്. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെപതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണനാണ് (53 ) പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രതി പീഡനം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17കാരി പ്രസവിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കടുത്ത വയറുവേദനയെ തുടർന്നാണ് ഉളിക്കൽ സ്വദേശിനി ആശുപതിയിലെത്തിയത്. അപകടാവസ്ഥയെ തുടർന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരിക്ഷിതരാണെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications