Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാതാ കടന്ന് പോകുന്നത് ഈ കേന്ദ്രത്തെ രണ്ടായി മുറിച്ച് ; ആശങ്കയിലായി തൊഴിലാളികള്‍

കണ്ണൂര്‍: കണ്ണൂരിലെ മുണ്ടയാടിലെ കോഴി വളര്‍ത്തല്‍ കേന്ദ്രം ഇന്ന് ആശങ്കയുടെ വക്കിലാണ്. നിര്‍ദ്ദിഷ്ട ദേശീയ പാത കടന്ന് പോകുന്നത് ഫാമിന്റെ ഉള്ളിലൂടെയാണ്. ദേശീയപാത വരുന്നതോടെ ഫാം രണ്ടായി മുറിയുകയും, ഷെഡ്ഡുകളുള്‍പ്പെടെ പൊളിച്ച് മാറ്റേണ്ടിയും വരുന്നതോടെ സ്ഥലം പോരാതെ വരുമെന്നാണ് ഫാം അധികൃതരുടെ ആശങ്ക. കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ ഏക സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രമാണ് മുണ്ടയാടിലേത്.

2

പ്രതിമാസം 50,000 കോഴിക്കുഞ്ഞുങ്ങളെ 28 എഗ്ഗര്‍ നഴ്‌സറികള്‍ വഴി ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ അമ്പതിനായിരമെന്നത് ഒരു ലക്ഷമാക്കുന്നതിന്റെ ശ്രമത്തിലാണ് മുണ്ടയാട് മേഖല കേഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ അധികൃതര്‍. ഇതിനിടെ ദേശീയ പാതക്കായി വിട്ട് നല്‍കേണ്ടി വന്നത് ഫാമിന്റെ അഞ്ചേക്കര്‍ സ്ഥലം. നലവില്‍ പത്തേക്കര്‍ സ്ഥലത്താണ് കോഴി വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അമ്പതിനായിരം കോഴികളെ വളര്‍ത്താന്‍ 12 ഓളം ഷെഡ്ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 12 ഷെഡുകളിലെ ഭൂരിഭാഗം ഷെഡുകളും നിലനില്‍ക്കുന്നത് ദേശീയപാത കടന്നു പോകുന്ന ഭഗത്തൂടെയാണ്.
ദേശീയപാത വരുമ്പോഴേക്കും ഈ 12 ഷെഡ്ഡുകളും പൊളിക്കേണ്ടി വരും.

3

ഒന്‍പത് ഷെഡ്ഡുകള്‍ മാറ്റി സ്ഥാപിച്ച് കഴിഞ്ഞു. ബാക്കി മൂന്ന് ഷെഡ്ഡുകള്‍ ദേശീയപാത വരുന്നതിന് മുമ്പ് മാറ്റിയാല്‍ മാത്രമേ ഈ 50,000 എന്നത് നിലനിര്‍ത്താന്‍ പറ്റുകയുള്ളുവെന്ന് മുണ്ടയാട് കോഴി വളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഡോ.പി ഗിരീഷ് കുമാര്‍ പറയുന്നത്. എന്നാല്‍ ഷെഡ്ഡുകള്‍ പൊളിക്കുന്നതിന് പകരം ഇനിയും ഷെഡ്ഡുകള്‍ പണിയുകയാണ് ഇവിടെ വേണ്ടത്. ഇനിയും 15 ഷെഡ്ഡുകള്‍ കൂടി ഉണ്ടെങ്കില്‍ അമ്പതിനായിരം എന്നത് ഒരു ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കും. ഇത് ചരിത്ര നേട്ടം തന്നെയാകും. അതിനായി ഇനിയും സ്ഥലം കണ്ടെത്തണം.

4

ദേശീയ പാതയുടെ വരവോടെ ഫാം രണ്ടായി മുറിയും. മുട്ടകള്‍ വിരിയെച്ചെടുക്കുന്ന കേന്ദ്രം അപ്പുറത്തും, ഫാമും ഷെഡ്ഡും ഇപ്പുറത്തുമാവും. ഇതോടെ കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതും മുട്ടകള്‍ വിരിയിച്ചെടുത്തുന്നതുമൊക്കെ ബുദ്ധിമുട്ടിലാക്കും. ദേശീയ പാത വരുന്നതിനോട് ഫാമധികൃതര്‍ക്ക് വിയോജിപ്പല്ല. പകരം കോഴി പരിപാലിക്കുന്നതിനും തീറ്റകളും മറ്റും അപ്പുറത്തേക്കെത്തിക്കുന്നതിനും ഒരു പ്രത്യേക വഴി പണിത് തരണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അത് നാഷണല്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒരു ലക്ഷം കോഴികുഞ്ഞുങ്ങള്‍ക്ക് 15 ഷെഡുകളെങ്കിലും വേണം. ഇതിനായുള്ള സ്ഥലം മുണ്ടയാട് ഫാമിനില്ല. ദേശീയ പാതയുടെ വരവോടെ കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നത് വരെ ബുദ്ധിമുട്ടിലാകും.

5

1946ലാണ് ഫാം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് 1964ല്‍ കോഴി വളര്‍ത്തല്‍ കേന്ദ്രമായി പ്രഖ്യാപിക്കുകയായിരുന്നു. കൂടാതെ 1982ല്‍ ഇവിടെ പന്നിഫാമും ആരംഭിച്ചിരുന്നു.1982ല്‍ ഇവിടെ പന്നിഫാം കൂടി ആരംഭിച്ചെങ്കിലും വ്യാവസായിക അടിസ്ഥാനത്തിലേക്ക് അതിനെ മാറ്റാന്‍ കഴിഞ്ഞില്ല. പുതിയ പാത വരുമ്പോള്‍ പന്നിഫാമും പൊളിച്ചു നീക്കേണ്ടതായി വരും.ഈ പന്നി ഫാം ഉള്‍പ്പെടെയുള്ള സ്ഥലം ദേശീയപാത വരുന്നതോടെ അപ്രത്യക്ഷമാകും. കോഴി ഫാമിന്റെ സമീപത്ത് തന്നെയാണ് കണ്ണൂരിലെ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം പ്രവര്‍ത്തിക്കുന്നത്. 28 ഏക്കര്‍ സ്ഥലമുണ്ടായിരുന്ന ഇവിടെ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി കേഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ 16 ഏക്കറോളം സ്ഥലം അവരും ഏറ്റെടുത്തിരുന്നു. അതോടെ ഈ സ്ഥലം 10 ഏക്കറായി ചുരുങ്ങി. ഇതില്‍ നിന്നാണ് അഞ്ചേക്കര്‍ സ്ഥലം കൂടി ദേശീയപാത വികസനത്തിനായി പോകുന്നത്.

6

16 ഏക്കര്‍ സ്‌റ്റേഡിയം നിര്‍മാണത്തിനായി ഏറ്റെടുക്കുന്നതിന് പകരം മറ്റൊരു സ്ഥലം കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന് നല്‍കാമെന്ന് ഏറ്റിരുന്നു. പരിയാരത്തായിരുന്നു സ്ഥലം അനുവദിക്കാമെന്നേറ്റത്. എന്നാല്‍ ഇപ്പോഴും അത് പൂര്‍ണമായിട്ടില്ല. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫാമിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി ഇവിടെയെത്തിയിരുന്നു. അന്ന് മന്ത്രിയോട് ഇക്കാര്യങ്ങള്‍ ഫാം അധികൃതര്‍ വിശദമാക്കുകയും ചെയ്തിരുന്നു. ഫാമില്‍ മുമ്പ് ജോലി ചെയ്തിരുന്നവരുടെയും ഉദ്യോഗസ്ഥരുടെയും വളരെ കാലത്തെ ശ്രമ ഫലമായാണ്, മൂന്ന് പൗള്‍ട്രി ഫാമുകളും, തൊഴിലാളികളുടെ വിശ്രമ കേന്ദ്രം, വിപണന കേന്ദ്രം എന്നിവ നിര്‍മ്മിച്ചത്. അതിന്റെ ഉദ്ഘാടനം ചെയ്യാനായി എത്തയപ്പോഴാണ് മന്ത്രിയോട് ഫാമിന്റെ അവസ്ഥയെ കുറിച്ച് സംസാരിച്ചത്. ഇനിയും വികസനമുണ്ടെങ്കില്‍ കേരളത്തിലെ ഏറ്റവും മികച്ച കോഴി ഫാമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്ഥിരം തൊഴിലാളികളായും, താല്‍ക്കാലികടിസ്ഥാനത്തിലുമായി 25 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

7

വിവിധ പഞ്ചായത്തുകളിലേക്ക് കോഴികളെയെത്തിച്ച് വില്‍പ്പന നടത്തുകയാണ് മുണ്ടയാട് മേഖല കേഴിഫാമിന്റെ പ്രധാന ലക്ഷ്യം. ഒരു ദിവസം പ്രായമായ കോഴികുഞ്ഞുങ്ങളെയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. 28 എഗ്ഗര്‍ നഴ്‌സറികള്‍ ഫാമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എഗ്ഗര്‍ നഴ്‌സറികളില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് കുത്തിവെപ്പ് നടത്തിയ ശേഷമാണ് ഇത് വിതരണം ചെയ്യുക. അതോടെ കോഴികളുടെ രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നു. അടവെക്കാന്‍ സാധിക്കാത്ത മുട്ടകള്‍ ഇവിടെനിന്നും വിതരണം ചെയ്യുന്നുണ്ട്. എത്രയും വേഗം പരിയാരത്തെ സ്ഥലം ഫാമിന് ലഭ്യമാക്കുന്നതിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പരിയാരത്ത് ഫാം ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന രീതിയിലാണ് അവിടെ പദ്ധതി വിഭാവനം ചെയ്യുന്നത്. കേഴി വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഫാമിലെ തൊഴിലാളികള്‍ക്കും ഒരുപോലെ പരിശീലനം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam
    8

    കോവിഡിന്റെ വരവോടെ ആള്‍ക്കാര്‍ സമയം പോകുന്നതിനായി കോഴികളെയും പക്ഷികളെയും വളര്‍ത്തല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ മികച്ച വരുമാനവും എല്ലാവരും നേടുന്നുമുണ്ട്. ഇപ്പോഴും കോഴികളെ വാങഅങുവാനും കോഴി വളര്‍ത്തലിനെ കുറിച്ച് പഠിക്കുവാനുമായി നിരവധി ആള്‍ക്കാരാണ് ഫാമിലെത്തുന്നത്.അത്കൊണ്ട് തന്നെ അമ്പതിനായിരം കോഴികള്‍ തന്നെ തികയാത്ത സ്ഥിതിയാണ്. മുണ്ടയാടും പരിശീലന കേന്ദ്രമുണ്ടായിരുന്നു. നിലവില്‍ ഈ കേന്ദ്രം കക്കാടാണ് പ്രവര്‍ത്തിക്കുന്നത്. മുണ്ടയാടെ കോഴി ഫാമിന്റെ പ്രശ്നങ്ങളെല്ലാം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം പരിഹാരമുണ്ടാകുമെന്നാണ് ഫാമിലെ തൊഴിലാഴികളുടെയും പ്രതീക്ഷ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+