കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കുടിവെള്ളം മുട്ടിച്ച് ക്രൂരത; വീട്ടുടമയുമായി തെറ്റിയ അയല്‍വാസി കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചു, പത്തോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി

  • By Desk
Google Oneindia Malayalam News

ഇരിക്കൂര്‍: പത്ത് കുടുംബങ്ങള്‍ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളത്തില്‍ മണ്ണെണ്ണ ഒഴിച്ച് മലിനമാക്കിയതായി പരാതി. പടിയൂര്‍ കരവൂരിലെ ചെറുകുളത്തില്‍ എന്നില്‍ സി.കെ.രാഘവന്റെ വീട്ടുകിണറ്റിലെ വെള്ളത്തിലാണ് അയല്‍വാസി മണ്ണെണ്ണ ഒഴിച്ച് മലിനമാക്കിയത്.കല്ലില്‍ അശോകനെന്നയാളാണ് മണ്ണെണ്ണ ഒഴിച്ച് കുടിവെള്ളം മുട്ടിച്ചതെന്നാണ് പരാതി. ഇയാള്‍ കൂടി ഉപയോഗിക്കുന്ന കിണറാണിത്.

<strong>ബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെ</strong>ബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെ

കഴിഞ്ഞ ദിവസം അശോകന്‍ കിണറ്റില്‍ നിന്നും വെള്ളം കോരി പ്ലാറ്റ്‌ഫോമില്‍ നിന്ന് തന്നെ ശരീരത്തില്‍ ഒഴിച്ച് കളിക്കുന്നതു കണ്ട കിണറുടമ സി.കെ.രാഘവന്‍ വെള്ളം അല്‍പം ദൂരത്തേക്ക് എടുത്ത് കുളിക്കാന്‍ പറഞ്ഞെങ്കിലും അശോകന്‍ തയാറായില്ല.മേലില്‍ ഇങ്ങിനെ ചെയ്യരുതെന്നു താക്കീത് നല്‍കിയതാണ് അശോകനെ ചൊടിപ്പിച്ചത്. ഇതോടെ കോപാകൂലനായ അശോകന്‍ വീട്ടില്‍ പോയി മണ്ണെണ്ണ കൊണ്ടുവന്ന് കിണറ്റിലേക്ക് ഒഴിക്കുകയായിരുന്നു.

Well

ഇതിനാല്‍ സമീപത്തെ പത്ത് കുംബങ്ങളുടെ വെള്ളം കുടിയാണ് മുട്ടിയത്.ഇതോടെ വീട്ടുകാര്‍ കുടിവെള്ളം ശേഖരിക്കാനായി അര കിലോമീറ്റര്‍ അകലെയുള്ള ഒരു കിണറിനെയാണ് ആശ്രയിക്കുന്നത്.ഇവിടെയും വെള്ളം കുറവാണ്. സി.കെ.രാഘവന്റെ ഇരുപത് കോല്‍ ആഴമുള്ള കിണറ്റില്‍ വരള്‍ച്ചയിലും എട്ട് കോല്‍ ഉയരത്തില്‍ സമൃദ്ധമായ വെള്ളമുണ്ട്.അശോകനെതിരെ സി.കെ.രാഘവന്‍ ഇരിക്കൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി കേസെടുത്തു.

English summary
The neighbor poured kerosene in the well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X