Get Updates
Get notified of breaking news, exclusive insights, and must-see stories!

നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു; കണ്ണൂര്‍ വിമാനത്താവളത്തിലെ പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഹജ്ജ് ക്യാമ്പാവും

വിമാനത്താവളത്തിലേക്കുള്ള മുഖ്യ റോഡുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.

kannur ariport

മട്ടന്നൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എംബാര്‍ക്കേഷന്‍ പോയിന്റായ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ക്കായി വകുപ്പ് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരായി. വിമാനത്താവളത്തില്‍ കെ കെ ശൈലജ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി.

എ ടി സി യ്ക്കടുത്ത് പുതുതായി നിര്‍മ്മിക്കുന്ന കാര്‍ഗോ ടെര്‍മിനലില്‍ ഹജ്ജ് ക്യാമ്പ് ഒരുക്കും. നിര്‍ദ്ധിഷ്ട ക്യാമ്പ് സൈറ്റ് ഹജ്ജ് കമ്മറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. തീര്‍ത്ഥാടകരുടെ താമസസ്ഥലം, കുടിവെള്ള സൗകര്യം, ഭക്ഷണം. വളണ്ടിയര്‍, വൈദ്യസഹായം, ഗതാഗത സൗകര്യങ്ങള്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ടെലഫോണ്‍ കണക്ഷനുകള്‍, പാചക വാതക സൗകര്യം, കെ.എസ് ആര്‍ ടി സി സര്‍വീസ്, റെയില്‍വെ സ്വീകരണ സംവിധാനം തുടങ്ങിയവ ഉറപ്പ് വരുത്തണമെന്ന് കെ കെ ശൈലജ നിര്‍ദ്ദേശിച്ചു.

ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റാവുന്നത്. വിമാനത്താവളത്തിനുള്ളിലെ മുഴുവന്‍ സൗകര്യങ്ങളും കാര്യക്ഷമമായി ഉറപ്പ് വരുത്തുമെന്ന് കിയാല്‍ എം ഡി സി ദിനേശ് കുമാര്‍ അറിയിച്ചു. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി കാര്യങ്ങള്‍ വിശദീകരിച്ചു.

വിമാനത്താവളത്തിലേക്കുള്ള മുഖ്യ റോഡുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. സ്ത്രീകള്‍ ഉള്‍പ്പെടെരണ്ടായിരത്തിലേറെ തീര്‍ത്ഥാടകരെയാണ് കണ്ണൂരില്‍ പ്രതീക്ഷിക്കുന്നത്. വളണ്ടിയര്‍മാരും ഉദ്യോഗസ്ഥരുള്‍പ്പെടെ അയ്യായിരം പേര്‍ക്കുള്ള സൗകര്യങ്ങള്‍ വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.

ഹരിത ചട്ടപ്രകാരമായിരിക്കും ക്യാമ്പ് നടത്തിപ്പ്. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി. ഹജ്ജ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് മൊഹ്‌സിന്‍ എം എല്‍ എ, അഡ്വ.മൊയ്തീന്‍ കുട്ടി, കെ മുഹമ്മദ് കാസിം കോയ, പി പി മുഹമ്മദ് റാഫി, ഡോ ഐ പി അബ്ദുള്‍ സലാം, പി ടി അക്ബര്‍, എ ഡി എം കെ കെ ദിവാകരന്‍, ഹജ്ജ് അസി.സെക്രട്ടറി മുഹമ്മദലി, എക്‌സിക്യുട്ടീവ് ഓഫീസര്‍ പി എം അബ്ദുള്‍ ഹമീദ്, ഓഫീഷ്യല്‍ പി കെ അസൈയ്ന്‍, മറ്റ് സംഘടനാ പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+