മധ്യവയസ്‌കരായ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു
ചെറുപുഴ സ്വദേശികളായ മധ്യവയസ്‌കരായ ദമ്പതികളെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെറുപുഴ: മധ്യവയസ്‌കരായ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു. ചെറുപുഴ സ്വദേശികളായ മധ്യവയസ്‌കരായ ദമ്പതികളെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. മംഗളുരു ഫല്‍നീറിലെ ഹോട്ടലിലെ മുറിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടില്‍ രവീന്ദ്രന്‍ (58) ഭാര്യ സുധ (55) എന്നിവരാണ് മരിച്ചത്. ചെറുപുഴയിലെ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയാണ് രവീന്ദ്രന്‍. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.
മംഗളൂരു ഫല്‍നീറിലെ ഹോട്ടലില്‍ രണ്ട് ദിവസം മുന്‍പാണ് രവീന്ദ്രനും സുധയും മംഗ്‌ളൂരിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്.
എന്നാല്‍ ഇവര്‍ ബുധനാഴ്ച്ച മുതല്‍ മുറി തുറന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം ഹോട്ടല്‍ ഉടമയെ അറിയിക്കുകയും വ്യാഴാഴ്ച്ച വൈകുന്നേരമായപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ പൊലിസിനെ പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ചു ചെറുപുഴ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ രവീന്ദ്രനും ഭാര്യയും ആത്മഹത്യ ചെയ്യേണ്ട പ്രശ്‌നങ്ങള്‍ ഉളളതായി അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുക്കളും നാട്ടുകാരും മംഗ്‌ളൂരിലെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ചെറുപുഴയിലെത്തിച്ചു സംസ്‌കരിക്കും. രണ്ടുമാസം മുന്‍പ് കേളകം സ്വദേശിയായ വസ്ത്രവ്യാപാരിയും കാറില്‍ നിന്നും തീകൊളുത്തി ജീവനൊടുക്കിയിരുന്നു. കൊവിഡിനു ശേഷമുളള സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കണ്ണൂര്‍ജില്ലയിലെ മലയോരങ്ങളില്‍ വ്യാപാരികളും ചെറുകിട കച്ചവടക്കാരെയും ബ്‌ളേഡ് മാഫിയ വരിഞ്ഞു മുറുക്കുന്നതായി നേരത്തെ പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications