കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂത്ത് ലീഗ് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കിപ്രയോഗിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ രാജിആവശ്യപ്പെട്ടുകൊണ്ടു യൂത്ത് ലീഗ് താവക്കരയിലെ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ച്അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.

ഹൈക്കോടതി വിമര്‍ശനമേറ്റുവാങ്ങിയ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവയ്ക്കുക, സര്‍വകലാശാലയിലെ മുഴുവന്‍ നിയമനങ്ങളും ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കുക, ബന്ധുനിയമനത്തിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടിസ്വീകരിക്കുക, സ്വജനപക്ഷപാതം നടത്തിയ കണ്ണൂര്‍ വി.സി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു യൂത്ത് ലീഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

police knr new

യൂത്ത് ലീഗ് താവക്കാര സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്. ശനിയാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നിന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താവക്കര ക്യാംപസിലേക്ക് മാര്‍ച്ച് നടത്തിയത്. സര്‍വകലാശാല ഗേറ്റിന് മുന്‍പില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് ബാരിക്കേഡ്‌വെച്ചു മാര്‍ച്ച് തടഞ്ഞു.

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെയാണ് അവിടെ സജ്ജമാക്കിയ വരുണ്‍ ജലപീരങ്കിയാല്‍ വെള്ളം ചീറ്റി പൊലിസ് പ്രതിരോധിച്ചത്. മാര്‍ച്ചിനു ശേഷം നടന്ന പ്രതിഷേധ ധര്‍ണ മുസ്‌ലിം ലീഗ് ജില്ലാജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലങ്കേരി, നസീര്‍ നെല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ വന്‍പൊലിസ് സന്നാഹം സര്‍വകലാശാല ഗേറ്റിനു മുന്‍പില്‍ അണിനിരന്നിരുന്നു.

വി.സിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. സര്‍വകലാശാല ഗേറ്റില്‍ പൊലിസ് ഉയര്‍ത്തിയ ബാരിക്കേഡ് പിടിച്ചുകുലുക്കിയ പ്രവര്‍ത്തകര്‍ ക്യാംപസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പുതിയ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തുകെ.എസ്.യു പ്രതിഷേധിച്ചിരുന്നു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.പ്രിയ വര്‍ഗീസിന്റെ നിയമന വിവാദത്തിലെ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ഭയന്നാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി പ്രധാന പ്രവേശന കവാടം ഉദ്ഘാടനം ചെയ്യാന്‍ കെ.എസ്.യു രംഗത്തെത്തിയത്.

ബന്ധു നിയമനത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിലും സിലബസ് തയ്യാറാക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതിലും ഉള്‍പ്പടെ വിവിധ സംഭവങ്ങളിലെ തുടര്‍ച്ചയായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി

വൈസ് ചാന്‍സലര്‍പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ
സമഗ്ര വീഴ്ച പുരസ്‌കാരവും പരിപാടിയില്‍ സമര്‍പ്പിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് തന്നെ അപമാനമായി കണ്ണൂര്‍ സര്‍വകലാശാല അധികൃതരും വൈസ് ചാന്‍സലറും മാറിയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മൂലം കോടതിയില്‍ നിന്ന് നിരന്തരം തിരിച്ചടികള്‍ നേരിട്ടിട്ടും വേണ്ടി വന്നാല്‍ പ്രിയ വര്‍ഗീസിനെ വീണ്ടും പരിഗണിക്കും എന്ന വി സി യുടെ മറുപടി ധിക്കാരപരമാണെന്നും വഴിവിട്ട നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വൈസ് ചാന്‍സലറെ അടിയന്തരമായി പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന തരത്തില്‍ മൂല്യത്തകര്‍ച്ചയുടെ വക്കിലെത്തിയ വിദ്യാഭ്യാസ മേഖലയെ രക്ഷപ്പെടുത്താന്‍ സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങണമെന്നും സര്‍വകലാശാല ആസ്ഥാനത്തെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ സമര പരിപാടി ഉദ്ഘാടനം ചെയ്ത് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി അധ്യക്ഷത വഹിച്ചു. ]

ഭാരവാഹികളായ ആദര്‍ശ് മാങ്ങാട്ടിടം,ഹരികൃഷ്ണന്‍ പാലാട്,ആഷിത്ത് അശോകന്‍,ആകാശ് ഭാസ്‌കരന്‍,അതുല്‍ എം.സി, പ്രണവ് പി.പി, ഷഹനാദ്.ടി,പ്രകീര്‍ത്ത് മുണ്ടേരി,ശ്രീരാഗ്.കെ, ഹരികൃഷ്ണന്‍ പൊറോറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

English summary
The police use water cannons against the youth league march to the Kannur University headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X