റമദാന്‍ വിപണിയില്‍ ഈത്തപ്പഴത്തിന് പൊളളുംവില
കണ്ണൂര്‍: വേനല്‍ചൂടില്‍ റമദാന്‍ വ്രതമാരംഭിച്ചതോടെ ഈത്തപ്പഴവിപണിയിലും തിരക്കേറുന്നു. വിലയിലും ഗുണത്തിലും സ്വാദിലും വൈവിധ്യമുളള വ്യത്യസ്തമായ ഇനങ്ങളാണ് ഇക്കുറി വിപണിയിലുളളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ നിന്നുളള ഈത്തപ്പഴങ്ങള്‍ക്ക് വില കൂടുതലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഏറ്റവും വിലകൂടുതലുളള പഴം ജോര്‍ദാന്റെ മജ്ദൂലും സൗദിയുടെ അജ്‌വയും സൗദിയുടെ അജ്‌വയുമാണ്.
അജ്‌വയുടെ വില 900 മുതലാണ് തുടങ്ങുന്നതതെങ്കില്‍ മജ്ദൂലിന് ഒരുകിലോയ്ക്ക് 1200രൂപയാണ് വില. മറിയം(900) മബ്‌റൂം(800) സഫാവി(900)സുക്കരി(400) മശ്‌റൂഖ്(400)മഅ്‌റൂം(900)സവാദ്(650) അള്‍ജീരിയ(250) ഇറാന്‍(300) എന്നിങ്ങനെയാണ് വില. നോമ്പുതുറക്കാനുപയോഗിക്കുന്ന കാരക്കയ്ക്ക് 300രൂപ മുതല്‍ വിലയാരംഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന ഇറാന്റെ ഇടത്തരം പഴങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. എന്നാല്‍ ഇത്തവണ ഇറാന്‍ ഈത്തപ്പഴങ്ങള്‍ക്കും വിലകൂടുതലാണ് കണ്ണൂര്‍ നഗരത്തിലെ വ്യാപാരികള്‍ പറയുന്നത്.

വിവിധരാജ്യങ്ങളില്‍ നിന്നും ഈത്തപ്പഴം ഇറക്കുമതി കുറഞ്ഞതാണ് ഇറാന്‍ പഴങ്ങള്‍ക്കു വിലകൂടാന്‍ കാരണമായത്. ഇറാന്‍, അള്‍ജീരിയ, ടുനീഷ്യ, സൗദി, ജോര്‍ദാന്‍ എന്നിവടങ്ങളില്‍ നിന്നാണ് ഈത്തപ്പഴം പ്രധാനമായും വിപണിയിലെത്തുന്നത്. രാജസ്ഥാനില്‍നിന്നാണ് കാരയ്ക്ക കൂടുതലെത്തുന്നത്. നോമ്പു തുറക്കാന്‍ ഒഴിച്ചുകൂടാത്ത വിഭവമായതിനാല്‍ ഈത്തപ്പഴ വിപണിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടാറുളളത്.
മുന്‍വര്‍ഷങ്ങളെക്കാള്‍ ഈത്തപ്പഴത്തിന് വിലകൂടിയിട്ടും കച്ചവടത്തിന് കുറവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പലരും അഞ്ചുകിലോ പെട്ടിയാണ് വാങ്ങുന്നത്. മൂന്നുകിലോ പെട്ടികളും ലഭ്യമാ. വിവിധ പളളികമ്മിറ്റികളും സംഘടനകളും ഇഫ്താര്‍ സംഘടിപ്പിക്കുന്നതിനാല്‍ കൂടുതല്‍ വാങ്ങുമ്പോള്‍ വിലക്കുറവ് ലഭിക്കുന്നുണ്ട്. ഈത്തപ്പഴത്തിനൊപ്പം കശുവണ്ടിപ്പരിപ്പ്, പിസ്ത, ബദാം, അത്തിപ്പഴം എന്നിവയ്ക്കും കൂടുതല്‍ ആവശ്യക്കാരുണ്ട്. ആപ്രിക്കോട്ട, ബദാം, ചെറീസ്, കിവി, അത്തിപ്പഴം എന്നിവയ്ക്കാണ് ഡ്രൈഫൂട്ടി ല്‍ കൂടുതല്‍ ആവശ്യക്കാരുളളത്.












Click it and Unblock the Notifications