കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാനായി കുഞ്ഞിരാമന്റെ ശില്‍പ്പങ്ങള്‍ സംരക്ഷിക്കണം; കലാകാരന്‍മാരുടെ പ്രതിഷേധം

Google Oneindia Malayalam News

കണ്ണൂര്‍: ശില്‍പി കാനായി കുഞ്ഞിരാമന്റെ ശില്‍പ്പങ്ങളോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ പുലര്‍ത്തുന്ന അനാദരവിനും ക്രൂരതക്കുമെതിരെ സാംസ്‌കാരിക ലോകം ഒന്നിച്ചു. കേരള ചിത്രകല പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികളില്‍ കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തു.

കണ്ണൂര്‍ പയ്യാമ്പലത്തെ കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ശില്പങ്ങള്‍ നശിപ്പിക്കാന്‍ സാംസ്‌കാരിക കേരളം സമ്മതിക്കില്ലെന്ന് കലാകാരന്മാര്‍ ശില്‍പ്പത്തിന് ചുറ്റും സംരക്ഷണ വലയം തീര്‍ത്തു പ്രതിജ്ഞ ചൊല്ലി പ്രഖ്യാപിച്ചു. രാവിലെ പഴയ സ്റ്റാന്‍ഡില്‍ നിന്നും ചിത്രകാരന്‍മാരും കലാകാരന്മാരും പങ്കെടുത്ത മാര്‍ച്ച് കലക്ടറേറ്റിലേക്ക് എത്തി. തുടര്‍ന്ന് നടന്ന ധര്‍ണ ശില്‍പി വന്‍സന്‍ കൂര്‍മ്മ കൊല്ലേരി ഉദ്ഘാടനം ചെയ്തു.

KANNUR1

ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ് കേണല്‍ വി.പി സുരേശന്‍ അധ്യക്ഷനായി. ഡോ: എ.ടി മോഹന്‍രാജ് മുഖ്യപ്രഭാഷണം നടത്തി. ഇന്നലെ ഉച്ചയോടെ പയ്യാമ്പലം പാര്‍ക്കിലെത്തിയ കലാകാരന്മാര്‍ കാനായി കുഞ്ഞിരാമന്റെ റിലാക്സിംങ് എന്നുപേരിട്ട ശില്പത്തിന് ചുറ്റും സംരക്ഷണ വലയം തീര്‍ത്തു. തുടര്‍ന്ന് കേരളം കാനായിക്കൊപ്പം എന്ന് പ്രതിജ്ഞയെടുത്തു.

'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി

ഗോവിന്ദന്‍ കണ്ണപുരം, സുകുമാരന്‍ പെരിയച്ചൂര്‍, കെ.കെ.ആര്‍. വെങ്ങര, പ്രദീപ് ചൊക്ലി, കെടി ബാബുരാജ്, ഹരീന്ദ്രന്‍ ചാലാട്, ശ്രീരാജ്, വിനോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിമ നശിപ്പിക്കുന്നതിനെതിരെ ലളിതകലാ അക്കാദമിയും രംഗത്തു വന്നിട്ടുണ്ട്.

എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ

ലോകത്തിന് അഭിമാനമായ കാനായി പ്രതിമ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലളിതകലാ അക്കാദമി ഡി.ടി.പി.സി ചെയര്‍മാനായ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഇതു സംബന്ധിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുമെന്നും ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് അറിയിച്ചു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
The sculptures of Kanai Kunhiraman should be preserved; Protest by artists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X