• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

കണ്ടങ്കാളി കത്തുന്നു: പെട്രോളിയം സംഭരണത്തിനായി നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരപൂട്ടുമായി സമരസമിതി

  • By Desk

പയ്യന്നൂര്‍ : ജനകീയസമരങ്ങളെ അവഗണിച്ച് പെട്രോളിയം സംഭരണിക്കായി തിരക്കിട്ട് നെല്‍വയല്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ടങ്കാളിയില്‍ ജനകീയ സമരം ശക്തമാകുന്നു.ഇതിന്റെ ഭാഗമായിപയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിയേറ്റെടുക്കല്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്‍പില്‍ ഈ മാസം 29ന്് മനുഷ്യപ്പൂട്ട് തീര്‍ക്കാന്‍ പയ്യന്നൂരില്‍ ചേര്‍ന്ന സമരസമിതിയോഗം തീരുമാനിച്ചു.

കടകം പള്ളിയുടെ വിവാദപ്രസംഗം: വീണ്ടും വെട്ടിലായി സിപിഎം കണ്ണൂർ നേതൃത്വം, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി യുഡിഎഫ്

പാരിസ്ഥിതികാഘാതപഠനത്തിന്റെ ജനകീയതെളിവെടുപ്പില്‍ പങ്കെടുത്ത 1700 ആളുകളും ഏകകണ്ഠമായി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട പദ്ധതിയാണിത്. തെളിവെടുപ്പിനുശേഷം ഒരുവര്‍ഷവും രണ്ട് മാസവും കഴിഞ്ഞിട്ടും പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ല. എന്നിട്ടുംതിരക്കിട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്നത് ദുരൂഹമാണ്. തെരെഞ്ഞെടുപ്പ് 'പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കും.

പ്രളയത്തിന്റെയും കൊടുംചൂടിന്റെയും പശ്ചാത്തലത്തില്‍ പോലും പരിസ്ഥിതിവിരുദ്ധമായ പദ്ധതികളുടെ കാര്യത്തില്‍പുനരാലോചനകളുണ്ടാകുന്നില്ലെന്നത് വേദനജനകമാണ്. പാരിസ്ഥിതികാനുമതിക്കായുള്ള കേന്ദ്രസംസ്ഥാന സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും വിശ്വസ്തവും സമയബന്ധിതവും, വന്‍കിടവ്യവസായികളുടെ താല്‍പ്പര്യങ്ങളില്‍ നിന്ന് മുക്തവുമാക്കുമെന്ന് പറയുന്ന പ്രകടനപത്രിക പ്രസിദ്ധീകരിച്ച ഒരു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് വ്യവസായികളുടെതാല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി ഭൂമി ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്.

മഴവെള്ള സംഭരണികളായ നെല്‍വയല്‍നീര്‍ത്തടമേഖലകളിലും പുഴയോരങ്ങളിലും നശീകരണ വികസനപരിപാടികളെ തടയാന്‍ ഉടന്‍ നടപടിയെടുക്കും എന്ന സി.പി.എം പ്രകടന പത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണ് കേരളത്തില്‍ നടക്കുന്നത്. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ ശക്തികളെയും ഏകോപിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ടി.പി.പത്മനാഭന്‍ പറഞ്ഞു.

English summary
The strike committee staged a protest against the acquisition of paddy for procurement of petroleum in Kandangali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more