അത്യൂഷ്ണം കൂടുന്നു, കണ്ണൂരിലെ മലയോരങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍
കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കാണിത്.

ഇരിക്കൂര്‍:കണ്ണൂരിലെ മലയോരങ്ങള്‍ കുംഭമാസത്തിലെ ചൂടുകാരണം ചുട്ടു പൊളളുന്നു.കൊടുംചൂട് കാരണം പകല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് മലയോരത്തെ ജനങ്ങള്‍.പുഴകള്‍ വറ്റിവരളുകയും മരങ്ങള്‍ കരിയുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലില്ലാത്ത വിധം വെന്തുരുകുകയാണ് കണ്ണൂര്‍ ജില്ല. സംസ്ഥാനത്ത് ഈ വര്‍ഷം കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. ഫെബ്രുവരിയില്‍ മൂന്ന് ദിവസം താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. ഇതാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ കൂടിയ താപനില. ജില്ലയിലെ ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളില്‍നിന്നുള്ള കണക്കുകളാണിത്.
ഫെബ്രുവരി13ന് കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂറിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 40.6 ഡിഗ്രി സെല്‍ഷ്യസ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതേദിവസവും 10-നും 40.3 ആയിരുന്നു. നാലിന് 40.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
ഇതിനു പിറ്റേ ദിവംആറളം, അയ്യന്‍കുന്ന്, ചെമ്പേരി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ 39-ന് മുകളിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ 39.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. വ്യാഴാഴ്ച അയ്യന്‍കുന്ന്, ചെമ്പേരി, കണ്ണൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലും 39-ന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്.
മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കണ്ണൂര്‍ നഗരത്തില്‍ ചൂട് കുറവാണ്. ഇതുവരെ 38 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് പോയിട്ടില്ല.കഴിഞ്ഞ ദിവസം 34.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു കണ്ണൂര്‍ നഗരത്തിലെ താപനില. കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കാണിത്.
കണ്ണൂരിലെ ഓട്ടോമാറ്റിക് കാലാവസ്ഥാകേന്ദ്രവും ഇതേ ചൂട് തന്നെയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ചൂട് കൂടുതലാണ്. നഗരത്തില്‍ മാത്രമാണ് വലിയ വ്യത്യാസമില്ലാതെ തുടരുന്നത്. കൊടും ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കുന്നത് തടയാന്‍ ജാഗ്രത വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.നാരായണ്‍ നായ്ക്ക് നിര്‍ദ്ദേശിച്ചു. തൊഴിലാളികള്‍ക്ക് തൊഴില്‍ സമയം ക്രമീകരിക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെളളം കുടിക്കണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications