Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാമത്തെ പശുവിനും പേയിളകി: കണ്ണൂരില്‍ ക്ഷീരകര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍

തലശേരി: കണ്ണൂരില്‍ മൂന്നാമത്തെ പശുവിനെയും പേയിളകി കൊല്ലേണ്ടി വന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കണ്ണൂര്‍ കോര്‍പറേഷനിലെ ആയിക്കരമാര്‍ക്കറ്റിനടുത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുപശുവിന് പേയിളകിയത് ജനങ്ങളിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. സിറ്റി ആയിക്കര മത്‌സ്യമാര്‍ക്കറ്റിനടുത്താണ് പേയിളകിയ പശുപരിഭ്രാന്തി പരത്തിയത്.

പേയിളകിയെന്നു സംശയിക്കുന്ന പശുവിരണ്ടോടുകയും കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തതിനാല്‍ മത്‌സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് നിസാരപരുക്കേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരുടെ സഹായത്തോടെ പശുവിനെ പിടിച്ചുകെട്ടി.

CW

തുടര്‍ന്ന് കണ്ണൂര്‍ ബ്‌ളോക്കിലെ എമര്‍ജന്‍സി വെറ്റിനറി സര്‍ജന്‍ ഡോ.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയ പശുവിനെ ദയാവധത്തിനിരയാക്കി. രാത്രിയില്‍ പശുവിരണ്ടോടി കൂടുതല്‍ ആളുകള്‍ക്ക് പരുക്കേല്‍ക്കാതിരിക്കാനാണ് ദയാവധം നടത്തിയത്. അക്രമവാസന കാണിച്ചിരുന്ന പശുവിനെയാണ് ദയാവധത്തിന് ഇരയാക്കിയത്. ഇതിനു ശേഷം കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ അണുനശീകരണം നടത്തി പശുവിനെ ആഴത്തിലുള്ള കുഴിയെടുത്തു മറവു ചെയ്തു.

കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടര്‍ച്ചയായി പട്ടികള്‍ക്ക് മാത്രമല്ല പശുക്കള്‍ക്കും അകാരണമായിപേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രത പാലിക്കുമെന്ന് കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ പറഞ്ഞു. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിര്‍ദേശം നല്‍കി. രോഗബാധ സംശയിച്ചാല്‍ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.

വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ പരിഗണയിലുണ്ട്. പശുക്കള്‍ ചത്താല്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കും. പാല്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൂന്നാമത്തെ പശുവിനാണ് കണ്ണൂര്‍ ജില്ലയില്‍ ഇതുവരെയായി പേയിളകുന്നത്. അതിഗുരുതരമായ സാഹചര്യമായാണ് ഇതുവിലയിരുത്തപ്പെടുന്നത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+