Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിത്തറയിലും പുലിയെത്തി, തെരച്ചില്‍ ഊര്‍ജ്ജിതമാക്കി വനംവകുപ്പ്

കൂത്തുപറമ്പ്: ആയിത്തറയ്ക്കടുത്ത് കമ്പിനിക്കുന്നില്‍ റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടെത്തി. വെളളിയാഴ്ച്ച പുലര്‍ച്ചെയാണ് ആയിത്തറ കമ്പിനിക്കുന്നിന്റെ അടിവാരത്തെ പടിഞ്ഞാറെ വയലില്‍ ഭാഗത്ത് കുറുമാണി മുകുന്ദന്റെ വീടിന് സമീപത്തുളള റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടത്. ആയിത്തറ സ്വദേശികളും റബര്‍ ടാപ്പിങ് തൊഴിലാളികളുമായ ജോസുംഭാര്യ കുഞ്ഞുമോളും ടാപ്പിങ് ചെയ്തുകൊണ്ടിരിക്കവെയാണ് പുലിയെ കണ്ടത്.

നല്ല ചെങ്കുത്തായ ഇറക്കമുള്ള തോട്ടത്തിലേക്ക് പുലി കയറി വരികയായിരുന്നു. തലയില്‍ ഫിറ്റു ചെയ്ത ടോര്‍ച്ചിന്റെ വെട്ടത്തിലാണ് ഇവര്‍ പുലിയെ കണ്ടത്. നല്ല ശബ്ദത്തില്‍ മുരണ്ടുകൊണ്ടു പുലി നടന്നുവരികയും തുടര്‍ന്ന് മുകള്‍ ഭാഗത്തേക്ക് കയറി പോവുകയുമായിരുന്നു. പുലിയെ വ്യക്തമായി കണ്ടതായി ഇരുവരും പറഞ്ഞു. ഈ ജീവി പുലി തന്നെയാണെന്ന് വനംവകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ആയിത്തറ പാലത്തിന് സമീപം റോഡരികില്‍ ഒരു പൂച്ചയുടെ തലഭാഗം മാത്രം വെളളിയാഴ്ച്ച പുലര്‍ച്ചെ കണ്ടെത്തിയിട്ടുണ്ട്.

leopard2

ടാപ്പിങിനായി ഇറങ്ങിയ സി.സുനേഷാണ് പൂച്ചയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. എന്നാല്‍ ഇതിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും പുലി ഭക്ഷിച്ചതല്ലെന്നുമാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. പുലിയെ കണ്ടെന്നു പറയുന്ന സ്ഥലത്ത് കൂത്തുപറമ്പ് പൊലിസും പരിശോധന നടത്തി. പ്രദേശത്ത് പുലിയെ കണ്ടതായുള്ള സാഹചര്യത്തില്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാലരയോടെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയിരുന്നു.

ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ടി അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.വി സിജേഷ്, എം.ജിതിന്‍, വാച്ചര്‍വിബീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.റബര്‍ ടാപ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇവര്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലുറപ്പ് പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാനും സ്ത്രീകളും കുട്ടികളും രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. മട്ടന്നൂര്‍ നഗരസഭയിലെ അയ്യല്ലൂരില്‍ നിന്നാണ് പുലിയെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+