Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍:ബൈക്കിടിച്ചു ഗുരുതരമായി പരുക്കേറ്റ കാട്ടുപന്നി ചത്തനിലയില്‍. ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാട്ടുപന്നികളിലൊന്നാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തി. തളിപ്പറമ്പില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ജഡം ഇന്‍ക്വസ്റ്റ് നടത്തി സംസ്‌കരിച്ചു.

ചാലോട്- മയ്യില്‍ റോഡിലെ മണിയീങ്കല്‍ ജങ്ഷനിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അപകടം നടന്നത്. കയരളം മേച്ചേരിയിലെ പാച്ചേനി കുഞ്ഞിരാമന്‍ സ്മാരക വായനശാലയ്ക്കു സമീപത്തെ തൂണോളി അക്ഷയ്(22 ) പയ്യമ്മാര്‍കണ്ടി പ്രണവ്(23) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ka

വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം.കുറ്റിയാട്ടൂര്‍ മുച്ചിലോട്ടു കളിയാട്ടത്തില്‍ പങ്കെടുത്തതിനു ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്നു ഇരുവരും. ബൈക്കിനു കുറുകെ അപ്രതീക്ഷിതമായി ചാടിയ രണ്ടു കാട്ടുപന്നികളിലൊന്നാണ് ഇന്ന് പുലര്‍ച്ചെ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇതിനുസമാനമായി

Recommended Video

cmsvideo
    2021ൽ ആളുകൾ കയറി നിരങ്ങിയ ട്വീറ്റുകൾ പുറത്ത് വിട്ട് ട്വിറ്റർ..കണക്കുകൾ ഇതാ | Oneindia Malayalam

    കഴിഞ്ഞ ദിവസം കാട്ടുപന്നി കുറുകെ ചാടി ഇരിട്ടി മാടത്തില്‍ സ്വദേശിയായ യുവാവിനും പരുക്കേറ്റിരുന്നു. ഇരിട്ടി മാടത്തില്‍ അലീമമന്‍സിലില്‍ അയ്യൂബിനാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഹാജിറോഡ്-പാലപ്പുഴയിലാണ് അപകടം.അയ്യൂബ് ബൈക്കില്‍ സഞ്ചരിക്കവേ റോഡിനു കുറുകെ കാട്ടുപന്നി കൂട്ടങ്ങള്‍ കടന്നുപോവുകയായിരുന്നു.ഇതിനിടെയാണ് ബൈക്ക് നിയന്ത്രണംവിട്ടുമറിഞ്ഞത്.ഇരിട്ടിയിലെ സ്റ്റേഷനറി കടയിലെ സെയില്‍സ്മാനാണ് അയ്യൂബ്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിവരുംവഴിയാണ് അപകടമുണ്ടായത്. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ കാട്ടുപന്നിയുടെ അക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ വയോധികനും കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+