Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊറാഴയിലെ മിടുക്കി; തീർത്ഥാസുരേഷ് ബിയോണ്ട് ക്രിക്കറ്റ് അക്കാദമിയിലേക്ക്

കണ്ണൂർ:ഗോ ഗെറ്റേർസ് ക്രിക്കറ്റ് അക്കാഡമിയിലെ ഫാസ്റ്റ് ബൗളർ മൊറാഴ സ്വദേശിനിയായ തിർത്ഥ സുരേഷിന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും, ദേശീയ ടിമിന്റെ മുഖ്യ പരിശീലകനുമായ രവിശാസ്ത്രിയുടെ നേതൃത്വത്തിലുള്ള കോച്ചിങ്ങ് ബിയോണ്ട് എന്ന പരീശീലന കേന്ദ്രത്തിലേക്ക് സ്‌കോളർ ഷിപ്പോടെ പ്രവേശനം ലഭിച്ചതായി ഗോഗെറ്റേഴ്‌സ് ഡയറക്ടർ എ.കെ ഷെരീഫ്കണ്ണൂർ പ്രസ് ക്‌ളബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രവിശാസ്ത്രിയോടൊപ്പം, പ്രശസ്തരായ ഭരത് അരുണ്‍, ആര്‍.ശ്രീധര്‍ എന്നിവരും പരിശീലകരായ, അക്കാഡമിയില്‍ 50 കഴിവുറ്റ വനിതാ താരങ്ങളെ മൂന്ന് വര്‍ഷത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്.കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേരില്‍ ഒരാളാണ് കണ്ണൂര്‍ സ്‌പോര്‍ട്ട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന മൊറാഴ സ്വദേശിയായ തീര്‍ത്ഥ സുരേഷ്

KNR

മാസത്തില്‍ 45,000രൂപ പ്രകാരം മൂന്ന് വര്‍ഷത്തേക്ക് 16 ലക്ഷത്തിലധികം രൂപ ഫീസായി വേണ്ടിടത്താണ് പൂര്‍ണ്ണമായും സൗജന്യമായി തീര്‍ത്ഥയ്ക്ക് പ്രവേശനം ലഭിച്ചിട്ടുളളത്. ഇന്ത്യയിലെ വനിതാ ക്രിക്കറ്റ് വളര്‍ത്തിയെടുക്കുന്നതിന് ഹിന്ദുസ്ഥാന്‍ യൂണിലിവറാണ് ഈ ക്യാമ്പസ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

സീനിയര്‍ താരങ്ങളുടെ ക്യാമ്പില്‍ കേരളത്തില്‍ നിന്ന് ഏഴുപേര്‍ ഉണ്ടെങ്കിലും പരിശീലന ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരം തീര്‍ത്ഥയാണ്. 15 വയസ്സില്‍ താഴെയുള്ളവരുടെ നാഷണല്‍ മത്സരത്തില്‍ കഴിഞ്ഞവര്‍ഷം കേരളത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ഫാസ്റ്റ് ബൗളര്‍മാരായ തീര്‍ത്ഥയാണെന്നും ഡയറക്ടര്‍ എ കെ ഷെരീഫ് പറഞ്ഞു.

കാസര്‍കോട് കെ. എസ്. ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ ചെറുകുന്ന് കീഴറ തളിയാരത്ത് വീട്ടില്‍ സുരേഷിന്റെയും ചെറുകുന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക ലീനയുടെയും മകളാണ് പത്താം ക്‌ളാസില്‍ പഠിക്കുന്ന തീര്‍ത്ഥ.അനുജന്‍ കാശിനാഥ് ആറാംക്‌ളാസ്‌വിദ്യാര്‍ത്ഥിയാണ്.

കണ്ണൂര്‍ സെന്റ്‌തെരെസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആറാംക്‌ളാസ് പഠിക്കുമ്പോഴാണ് തീര്‍ത്ഥ2018-ല്‍ ക്രിക്കറ്റില്‍ ശ്രദ്ധചെലുത്തുന്നത്.തുടര്‍ന്ന് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി കണ്ണൂരില്‍ 2017-രൂപീകൃതമായ ഗോ ഗേറ്റേഴ്‌സ് ക്രിക്കറ്റ് അക്കാദമിയില്‍ ചേരുകയായിരുന്നു. വൈശാഖ് ബാലന്റെ നേതൃത്വത്തിലാണ്തീര്‍ത്ഥയ്ക്കു പരിശീലനം നല്‍കിവന്നത്. ലോകപ്രശസ്തക്രിക്കറ്റ് കളിക്കാരായ മന്‍സൂര്‍അലിഖാന്‍, ഹെമല്‍ മെന്‍ഡീസ്, ഗോപാല്‍ജസപാര തുടങ്ങിയവരില്‍ നിന്നും വിദഗ്ദ്ധ പരിശീലനവും ലഭിച്ചിട്ടദണ്ട. വയനാട്ടിലെ മിന്നുമണിപോലെ ഇന്ത്യന്‍ ക്രിക്കറ്റില്‍അവസരംലഭിക്കുമെന്ന പ്രതീക്ഷയിലാണ്തീര്‍ത്ഥയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+