ഇരിട്ടി മുത്തൂറ്റ് ഫൈനാന്‍സില്‍ മോഷണ ശ്രമം: ജനല്‍ പിഴുത് മാറ്റി, സംഭവം പുലർച്ചെ ഒരു മണിക്ക്!
ഇരിട്ടി: മുത്തൂറ്റ് ഫിനാന്‍സിന്റെ ജനല്‍ പിഴുതി മാറ്റി മോഷണ ശ്രമം. ഇരിട്ടി ടൗണില്‍ പഴയ കാനറാ ബാങ്കിന് സമീപത്തുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ പുറക് വശത്തുള്ള ജനല്‍ പിഴുത് മാറ്റിയാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ ഉച്ചയോടെ ജനല്‍ പിഴുത് മാറ്റിയത് കെട്ടിട ഉടമയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.
ഉടന്‍ തന്നെ പോലീസിലും മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെയും വിവരം അറിയിച്ചുതുടര്‍ന്ന് ഇരിട്ടിപോലീസും ജീവനക്കാരും ചേര്‍ന്ന് അകത്ത് കയറി പരിശോധന നടത്തി. ജനല്‍ എടുത്ത് മാറ്റി അതേനിലയില്‍ പുന:സ്ഥാപിക്കുകയായിരുന്നു. പൊലിസെത്തി സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ ഒരു മണിയോടെ മോഷ്ടാവ് അകത്ത് കടന്നതായി കണ്ടെത്തി.

എന്നാല്‍ സ്ഥാപനത്തില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്ന് ജീവനക്കാര്‍ പൊലിസിനെ അറിയിച്ചു. മുത്തൂറ്റ് ഫൈനാന്‍സ് അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്തു. ഇരിട്ടി.പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications