Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടുകുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസിലെ യുവാവ് മറ്റൊരു കേസില്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: പൂട്ടിയിട്ട വീടുകള്‍ കുത്തിതുറന്ന് വ്യാപകമായി കവര്‍ച്ച നടത്തിയിരുന്ന കാപ്പകേസിലെ പ്രതിയായ യുവാവിനെ മറ്റൊരു കേസില്‍ കൂടി പൊലിസ് അറസ്റ്റു ചെയ്തു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തിയത്. കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകുത്തിതുറന്ന് ഇരുപത്തിയഞ്ചു പവന്‍ ആഭരണങ്ങള്‍കവര്‍ന്ന കേസിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പ്രതിയെ അറസ്റ്റു ചെയ്തത്.

കാഞ്ഞങ്ങാട് ആവിക്കര സ്വദേശി ആഷിഫിനെയാ(22)ണ് പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മോഷണകേസില്‍ അറസ്റ്റിലായപ്പോഴാണ് ആനയിടുക്കിലെ മോഷണത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി തെളിഞ്ഞത്.തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കസ്റ്റഡിയിലടെുത്തു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

police-case

ആനയിടുക്ക് റെയില്‍വെ ഗേറ്റിനു സമീപത്തു താമസിക്കുന്ന വ്യാപാരിയായ സിദ്ദിഖിന്റെ(57) വീടുകുത്തിതുറന്നാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. വീട്ടുകാര്‍ വീടുപൂട്ടി പുറത്തേക്ക് പോയി രാത്രിയില്‍ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറികളിലെയും മറ്റുവസ്ത്രങ്ങളും സാധനസാമഗ്രികളും വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച ഇരുപത്തിയഞ്ചു പവന്‍ ആഭരണങ്ങള്‍ മോഷണം പോയതായി തിരിച്ചറിഞ്ഞത്.

കണ്ണപുരത്തെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ ആഷിഫ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. അവിടെ വെച്ചാണ് പൊലിസ് അറസ്റ്റു രേഖപ്പെടുത്തിയത്. പൂട്ടിയിട്ട വീടുകള്‍ നേരത്തെനോക്കിവെച്ചു രാത്രികാലങ്ങളില്‍ അവിടെയെത്തി കുത്തിതുറന്ന്കവര്‍ച്ച നടത്തിവരികയായിരുന്നു ആഷിഫ്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ നീലേശ്വരം റെയില്‍വെ സ്റ്റേഷനു സമീപത്തുനിന്നും കണ്ണൂര്‍ ടൗണ്‍ സിഐ പിഎ ബിനുമോഹന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇതിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെകസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ മറ്റുചില കവര്‍ച്ചാക്കേസുകളുമായി ബന്ധമുണ്ടെന്ന് തെളിയുകയായിരുന്നു. കണ്ണൂര്‍ജില്ലയിലെ വളപട്ടണം, പഴയങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെകേസുകളുണ്ട്. നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ആഷിഫ് മോചിതനായതിനു ശേഷം വീണ്ടും കവര്‍ച്ച തുടരുകയായിരുന്നു.പൂട്ടിയിട്ട വീടുകള്‍കേന്ദ്രീകരിച്ചു ഒറ്റയ്ക്കാണ് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നത്. പ്രധാനമായും സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ഇങ്ങനെകിട്ടുന്ന പണം കൊണ്ടു മംഗ്ളൂര്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ആര്‍ഭാട ജീവിതം നയിക്കാറാണ് പതിവെന്നാണ് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+