കണ്ണൂരില്‍ ഉരുളി മോഷണം തുടർക്കഥയാവുന്നു: വെള്ളംകുടിച്ച് പൊലിസ്
കണ്ണൂര്‍: സിന്തറ്റിക്ക് മയക്കുമരുന്ന് കേസുകളും ഗുണ്ടാഅക്രമണവും കൊണ്ടു പൊറുതിമുട്ടിയ കണ്ണൂര്‍ ടൗണ്‍ പൊലിസിനെ നെട്ടോട്ടമോടിച്ച് ഉരുളിക്കള്ളനും. .ലാല്‍ജോസിന്റെ ഉരുളി മോഷണപരമ്പരകൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് പൊലിസ്. വാടക സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തുടര്‍ച്ചയായി ഇത്തരത്തില്‍ ഉരുളി മോഷണം അരങ്ങേറുന്നത്.ഒരാഴ്ചത്തേക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞ് കടയില്‍ വന്ന ഒരാള്‍ ഉരുളികള്‍ വാടകയ്ക്ക് കൊണ്ടുപോയി. ആഴ്ചകള്‍ കഴിഞ്ഞിട്ടും കൊണ്ടുപോയ ഉരുളികള്‍ നല്‍കാതെ മുങ്ങുകയെന്നതാണ് ഇപ്പോഴത്തെ തട്ടിപ്പ് രീതി.

തിരികെ എത്താത്ത ഉരുളി കള്‍ക്കായി തിരഞ്ഞു പോയപ്പോഴാണ്‌സംഭവത്തിന് പിന്നില്‍ നടക്കുന്നത് ആസൂത്രിത മോഷണമാണെന്നു വ്യക്തമായത്. പരിചയമില്ലാത്ത ആളായതിനാല്‍ വാടകയ്ക്ക് സാധനം നല്‍കുമ്പോള്‍ പൊതുവേ കടമകള്‍ തിരിച്ചറിയല്‍ രേഖയും മൊബൈല്‍ നമ്പറും ചോദിച്ചു വാങ്ങാറുണ്ട്. ഇത്തരത്തില്‍ ഉരുളി വാടകയ്ക്ക് നല്‍കിയ ശേഷം കുറച്ചധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉരുളി തിരിച്ച് എത്താത്തതിനാല്‍ അന്വേഷിച്ചു ചെന്നപ്പോളാണ് കടയില്‍ നല്‍കുന്നഅഡ്രസ് വ്യാജമാണെന്ന് മനസിലാകുന്നത്. ആവശ്യക്കാരന്‍ നല്‍കുന്ന മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫാണെന്ന് മനസിലാകുന്നതോടെയാണ്‌വന്നത് ഉരുളിക്കള്ളനാണെന്ന് വ്യക്തമാവുന്നത്. കണ്ണൂരിലെ ഒരു കടയില്‍ ഉരുളിക്കള്ളന്‍ നല്‍കിയത്
ഡിജില്‍ സൂരജ് എന്ന ആളുടെ പേരിലുള്ള തിരിച്ചറിയല്‍രേഖയാണ്. എന്നാല്‍ ഇയാള്‍ തന്നെയാണ് ഉരുളികള്‍ വാടകയ്‌ക്കെടുത്തതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇത്തരത്തിലൊരു വ്യക്തിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണത്തില്‍ സാധിക്കാത്തതാണ് നല്‍കിയത് വ്യാജ തിരിച്ചറിയല്‍ രേഖയാണെന്നു പൊലിസ് സംശയിക്കാന്‍ കാരണം.പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ജീവന്‍രക്ഷാമരുന്ന് ഉണ്ടാക്കുന്ന ആവശ്യംപറഞ്ഞാണ്ഇയാള്‍ കടയില്‍നിന്ന് ഉരുളികള്‍ വാടകയ്ക്ക് എടുത്തത്. പൊതുവില്‍ വാടകയ്ക്ക് എടുത്താല്‍ വാടക സാധനം തിരിച്ച് ഏല്‍പ്പിക്കുമ്പോള്‍ പണം നല്‍കുകയാണ് പതിവ്.
ആതിനാല്‍ പണം കടയുടമ മുന്‍കൂറായി വാങ്ങിയുമില്ല.ഇത്തരത്തില്‍ നല്ല വിലവരുന്ന നാലു ഉരുളി കളാണ് ഡിജില്‍സൂരജെന്ന തിരിച്ചറിയല്‍ രേഖ യില്‍ പറയുന്ന വ്യക്തി ഒരു കടയില്‍ നിന്നും കൊണ്ടു പോയിട്ടുള്ളത്. തളാപ്പിലെ ദിലീപ് ഹയര്‍ ഗുഡ്സ് എന്ന കടയില്‍ നിന്നാണ് ഇത്തരത്തില്‍ ഉരുളി മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കെ ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
Recommended Video
ഇത്തരത്തില്‍ കെ ബിജു എന്ന വ്യക്തി പരാതിയുമായി രംഗത്ത് വന്നപ്പോഴാണ് ഉരുളി മോഷണം ജില്ലയില്‍ ഇതാദ്യമായല്ല എന്ന പൊലീസിന് മനസ്സിലാകുന്നത്. കണ്ണോത്തുംചാല്‍ ഉള്ള കെ പി വത്സന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബി ആര്‍ എഫ് ഹയര്‍ ഗുഡ്സില്‍ നിന്നും താഴെചൊവ്വയില്‍ എഎം സത്യപാലന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫ്രണ്ട്സ് ഹയര്‍ ഗുഡ്സില്‍ നിന്നും മരുന്നുണ്ടാക്കാന്‍ ആണ് എന്ന ആവശ്യം സൂചിപ്പിച്ച് തന്നെ ഇയാള്‍ ഓരോ ഉരുളികള്‍ വെച്ച് മോഷ്ടിച്ച വിവരം പുറത്തുവരുന്നത്. ഇപ്പോ വരും എന്നു പറഞ്ഞു പോയ ഉരുളി കാലങ്ങള്‍ കഴിഞ്ഞിട്ടും എത്തിയില്ലെന്നാണ് കടയുടമകള്‍ പരാതിപ്പെടുന്നത്.












Click it and Unblock the Notifications