Get Updates
Get notified of breaking news, exclusive insights, and must-see stories!

മരുന്ന് മൊത്തവിതരണസ്ഥാപനത്തില്‍ കവര്‍ച്ച: സിസിടിവി ദൃശ്യം ലഭിച്ചു, ഇതരസംസ്ഥാനക്കാരാണെന്ന് പോലീസ്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഫോര്‍ട്ട് റോഡില്‍ മൊത്തമരുന്ന് വിതരണ സ്ഥാപനമായ കാനനൂര്‍ ഡ്രഗ്സിന്റെ ചുമര്‍തുരന്നും ഷട്ടര്‍ തകര്‍ത്തും അകത്തു കയറി ഓഫീസിലെ മേശവലിപ്പിലുണ്ടായ ഒന്നേമുക്കാല്‍ലക്ഷത്തിലധികം രൂപ കൊളളയടിച്ച കേസിലെ പ്രതികളെ കുറിച്ചുളള നിര്‍ണായക വിവരങ്ങള്‍ പൊലിസിന് ലഭിച്ചു. കടുംനീല നിറത്തിലുളള വസ്ത്രമണിഞ്ഞ രണ്ടു ഇതരസംസ്ഥാനക്കാരാണ് മോഷണം നടത്തിയതെന്നാണ് പൊലിസ് കണ്ടെത്തിയത്.

ഇവര്‍ കടയിലേക്ക് കയറുന്നതിന്റെ സിസിടി.വി ദൃശ്യം കണ്ണൂര്‍ ടൗണ്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഒരേ നിറത്തിലുളള ഷര്‍ട്ടും പാന്റുസുമണിഞ്ഞ അറുപതു വയസിന്മുകളിലുളളവരാണ് കവര്‍ച്ച നടത്തിയത്. ജനുവരി പതിനാറിന് രാത്രി എട്ടുമണിയോടെയാണ് ഫോര്‍ട്ട് റോഡിലുളള പ്ളാറ്റിനം സെന്ററിലെ മരുന്ന് മൊത്തവിതരണ സ്ഥാപനമായ കാനനൂര്‍ ഡ്രഗ് സെന്ററിന്റെ പിന്‍വശത്തെ ചുമര്‍തുരന്ന് 1,84000 രൂപ കവര്‍ന്നത്.സംഘത്തിലെ ഒരാള്‍ ഹിന്ദിയിലും രണ്ടാമത്തെയാള്‍ തമിഴുമാണ് സംസാരിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

cctv-theft-kannur

മോഷണത്തിനു ഉപയോഗിച്ച സ്‌ക്രൂഡ്രൈവറും ഉളിയും കണ്ണൂര്‍ നഗരത്തിലെ ഏതോ കടയില്‍ നിന്നുതന്നെ വാങ്ങിച്ചതാവാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സ്ഥാപനത്തിന്റെ പുറകുവശത്തെ ചുമര്‍ തുരന്ന് ബോക്സ് തളളി മാറ്റി നിലത്തിട്ട് അകത്തുകയറിയാണ് മോഷണം നടത്തിയത്. സ്ഥാപനത്തിന്റെ ഓഫീസിലെ മേശവലിപ്പു കുത്തിതുറന്നാണ് അതിനുളളില്‍ സൂക്ഷിച്ച ഒരു ദിവസത്തെ കലക്ഷന്‍ തുക കവര്‍ന്നത്. പതിനഞ്ചിന് വൈകിട്ട് ആറുമണിയോടെയാണ് സ്ഥാപനം പൂട്ടി ജീവനക്കാര്‍ പോയത്.

നിരവധി സ്ഥാപനങ്ങളുളള കോംപ്ളക്സില്‍ രാത്രി എട്ടുമണിയോടെ കയറി മോഷണം നടത്തിയത് പ്രൊഫഷനല്‍ സംഘമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അറുപതുവയസിനു മുകളില്‍ പ്രായമുളള പ്രതികള്‍ നീല യൂനിഫോം അണിഞ്ഞത് മറ്റാരും സംശയിക്കാതിരിക്കാനാണെന്നാണ് പൊലിസ് പറയുന്നത്. കണ്ണൂര്‍ ടൗണ്‍ സിഐ പിഎ ബിനു മോഹന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് അന്വേഷണം നടത്തിവരുന്നത്.

കണ്ണൂര്‍ നഗരത്തില്‍ മറ്റിടങ്ങളില്‍ നടന്ന കവര്‍ച്ചയ്ക്കു പിന്നിലും ഇവര്‍ തന്നെയാണോയെന്നു പൊലിസ് സംശയിക്കുന്നുണ്ട്. ഇതിനു ശേഷം കണ്ണോത്തും ചാലില്‍ ജ്വല്ലറി ഉടമയുടെഅപ്പാര്‍ട്ട്മെന്റില്‍ കയറി പതിനേഴുപവനും അരലക്ഷം രൂപയും കവര്‍ന്നിരുന്നു. ഈ കേസിലെ പ്രതികള്‍ ഇവര്‍ തന്നെയോണോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഇതിനായി ഫോറന്‍സിക് വിദഗ്ദ്ധര്‍ ശേഖരിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+