തളിപ്പറമ്പില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും 20 പവന് ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടു
തളിപ്പറമ്പ്: പ്രളയദുരന്തങ്ങളും പേമാരിയും തുടരുമ്പോഴും കണ്ണൂര്‍ ജില്ലയില്‍ മഴക്കാല കളളന്മാര് പണിതുടരുന്നു. കണ്ണൂര്‍ ജില്ലയില്‍ വീണ്ടും വന്‍ കവര്‍ച്ച നടത്തിയാണ് അവര്‍ പൊലിസിന് തലവേദനയായി മാറുന്നത്.തളിപറമ്പ് പൊലിസ് സ്റ്റേഷന് പരിധിയിലെ പട്ടുവം കടവില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. പട്ടുവം കടവിന് സമീപം പടിഞ്ഞാറേ ചാലില്‍ പുഴക്ക് സമീപം താമസിക്കുന്ന കെ. പി .അബുബക്കര്‍ മുസലിയാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വ്യാഴാഴ്ച്ച ഉച്ചയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നത് മനസിലായത്.വീടിന്റെ രണ്ടാം നിലയിലെ വാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് അതില്സൂക്ഷിച്ച 20 പവന്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. മോഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.വീട്ടുടമയും ഭാര്യയും സഹോദരിയുമായിരുന്നു ഇവിടെ താമസം.

ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം വീടുപൂട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 27 ന് വീട്ടുടമ വീട് തുറന്ന് പരിശോധിച്ച ശേഷം തിരിച്ചു പോകുകയും ചെയ്തിരുന്നു. സഹോദരി അള്ളാം കുളത്തെ ബന്ധുവീട്ടിലുമായിരുന്നു. മകള്‍ വിദേശത്തുമാണ് ഇവരുടെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്. ആശുപത്രിയില്‍ നിന്നും ഭാര്യയെ എളംബേരത്തെ മകളുടെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം ഇന്ന് പട്ടുവം കടവിലെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് കണ്ടത്.
വീട്ടിലെ കിടപ്പുമുറിയിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്.വിവരമറിഞ്ഞ് എസ്.ഐ.കെ.ദിനേശനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. പൊലിസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്.ബുധനാഴ്ച്ച രാത്രിയാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും വീട്ടിലും പരിസരത്തും പരിശോധന നടത്തി. ആയുധങ്ങള്‍ ഉപയോഗിച്ചു വാതിലും ഗ്രില്‍സും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തേക്ക് കയറിയതെന്നാണ് പൊലിസ് പറയുന്നത്.
ഒന്നിലധികം പേരോ ഒരു സംഘമോ കവര്ച്ചാസംഘത്തിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. സംഭവദിവസം വാഹനങ്ങളോ മറ്റോ പ്രദേശത്ത് എത്തിയിരുന്നുവോയെന്നു അറിയുന്നതിനായി അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്തു. എന്നാല്‍ നല്ലമഴയുളളതിനാല് വാഹനത്തിന്റെ ശബ്ദം കേട്ടിരുന്നില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. തളിപറമ്പ്, പരിയാരം മേഖലകളില്‍ തുടര്‍ച്ചയായി മഴക്കാലത്ത് ഭവനഭേദനവും കവര്‍ച്ചയും നടക്കുന്നത് പൊലിസിന് തീരാതലവേദനയായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു കേസ് അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം.തളിപറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുക.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications