ട്രെയിനില്‍ മോഷണപരമ്പര നടത്തിയ ഫോര്‍ട്ട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍
തലശേരി: മലബാറിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ യാത്രാദുരിതം അതിരൂക്ഷമായി.ഇതിനിടെയില്‍ കവര്‍ച്ചയും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമവും നടക്കുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യാത്രാദുരിതത്തിനിടെയില്‍ മോഷ്ടാക്കളുടെ വിളയാട്ടം തുടരുന്നതോടെ ട്രെയിന്‍യാത്രക്കാര്‍ക്ക് ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ഇതിനിടെ യാത്രക്കാരുടെ കനത്ത തിരക്കുളള ട്രെയിനില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളെ കണ്ണൂര്‍ റെയില്‍വെ പൊലിസ് നടത്തിയ ജാഗ്രതയോടെയുളള പരിശോധനയില്‍ പിടികൂടി. മണിക്കൂറുകള്‍ക്കകമാണ് കണ്ണൂര്‍ റെയില്‍വെ പോലീസ് പ്രതികളെ പിടികൂടിയത്.
വ്യാഴാഴ്ച്ച രാവിലെ തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്സ്പ്രസില്‍ തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ വരെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇവര്‍ എസ് 4 കോച്ചില്‍ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്നു ഈസമയം ബിഡിഎസ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി അറിയുകയും ഇതിനിടെ എസ് 9കോച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാന്‍ ശ്രമിച്ചതായ വിവരവും ലഭിച്ചു.

ഇതിനിടെ എവണ്‍കോച്ചില്‍ കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്റെ പേഴ്സ് മോഷണം പോയതായും അറിഞ്ഞു. മോഷണ പരമ്പര നടത്തിയ പ്രതികള്‍ ട്രെയിനില്‍ ഉണ്ടെന്നും ഷൊര്‍ണൂറില്‍ എത്തിയാല്‍ ഇറങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പെട്ടെന്ന് തന്നെ കോച്ചുകളില്‍ പരിശോധന നടത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ കണ്ട പ്രതികളായ രണ്ടു യുവാക്കള്‍ എവണ്‍കോച്ചിന്റെ ബാത്റൂമില്‍ കയറി ഒളിക്കുകയായിരുന്നു.
ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നതിനാല്‍ ട്രെയിന്‍ ഷോര്‍ണൂരില്‍ എത്തിയ സമയത്ത് ജിആര്‍പിയുടെയും റെയില്‍വേ ജീവനക്കാരുടെയും സഹായത്തോടുകൂടി ഡോര്‍ പൊളിച്ച് മതിയായ ബലംപ്രയോഗിച്ച് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ട്രെയിനിനുള്ളില്‍ തന്നെ വെച്ച് നശിപ്പിച്ച് ക്ലോസറ്റില്‍ നിക്ഷേപിച്ചതായി പ്രതികള്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചി സ്വദേശി തന്‍സീറും, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് മോഷണ പരമ്പര നടത്തിയത്. നിരവധി എന്‍ഡിപി. എസ് കേസുകളില്‍ പ്രതികളായവരാണെന്നും ഇതില്‍ തന്‍സീര്‍ കോഴിക്കോട് ബീവറേജ് കുത്തി തുറന്ന കേസിലെ പ്രതിയാണെന്നും റെയില്‍വെ പോലീസ് പറഞ്ഞു.
യാത്രക്കാരായ ഇരുവരുടെയും പരാതി സഹിതം പ്രതികളെ തുടര്‍ ചോദ്യം ചെയ്യുന്നതിനും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ആയി ഷൊര്‍ണൂര്‍ ജിആര്‍പിക്ക് കൈമാറി. ഈ സംഭവവുമായി ബന്ധപ്പെട്ട് മലബാര്‍ എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ട്രെയിനില്‍ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് പിടികൂടിയത്.വരുംദിവസങ്ങളിലും ട്രെയിനില്‍ പരിശോധന കര്‍ശനമാക്കുമെന്ന് റെയില്‍വെ പൊലിസ് അറിയിച്ചു.തിരക്കുളള ട്രെയിനിലുളള മയക്കുമരുന്ന് കടത്താന്‍ പോലീസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും റെയ്ഡു നടത്തിവരികയാണ്.












Click it and Unblock the Notifications