സ്വകാര്യബസില്‍ നിന്നും മാലമോഷണം: തമിഴ്‌നാട് സ്വദേശിനി റിമാന്‍ഡില്‍
കണ്ണൂര്‍: സ്വകാര്യബസില്‍ നിന്നും യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് സ്ത്രീ അറസ്റ്റില്‍. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പാര്‍വതി(32)യെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പിഎ ബിനു മോഹന്‍ പിടികൂടിയത്. തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ റൂട്ടിലോടുന്ന ബസില്‍ വച്ചാണ് സംഭവം.
മാലപൊട്ടിക്കാന്‍ ശ്രമിക്കവേ മറ്റു യാത്രക്കാര്‍ കാണുകയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. യുവതിയുടെ പേരില്‍ സംസ്ഥാനത്ത് എട്ടോളം കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറെക്കാലമായി പാര്‍വതി കണ്ണൂരില്‍ തന്നെയാണ് താങ്ങുന്നത്. ജില്ലയിലെവിവിധ മാലമോഷണകേസുകളില്‍ ഇവര്‍ പ്രതിയാണെന്ന് സംശയിക്കുന്നുണ്ട്.ബസില്‍ ബോധപൂര്‍വ്വം തിരക്കുണ്ടാക്കിയാണ് ഇവര്‍ കവര്‍ച്ച നടത്തിവരുന്നത്. തമിഴ്‌നാട് തിരുട്ട് ഗ്രാമങ്ങളില്‍നിന്നുള്‍പ്പെടെയുള്ള കവര്‍ച്ചാ സംഘങ്ങള്‍ കണ്ണൂരിലുള്‍പ്പെടെ വടക്കേമലബാറിലെത്തിയിട്ടുണ്ടെന്നാണ് സൂചന.

ഇവരുടെ സംഘങ്ങള്‍ കണ്ണൂരിലെ വിവിധ ക്യാംപടിച്ചതായി പൊലിസിന് സംശയമുണ്ട്. ഓണത്തിരക്കും മറ്റും ലക്ഷ്യമിട്ടാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മോഷണ സംഘത്തമെത്തിയിരിക്കുന്നതെന്നാണ് വിവരം. പിടിയിലായ പാര്‍വതിയെകണ്ണൂര്‍ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്ത്രീകളും കുട്ടികളുമാണ് ഇവരുടെ പ്രധാന ഇരകള്‍. ബസില്‍ കയറുന്ന പ്രായമായവരെ തെരഞ്ഞു പിടിച്ച് മോഷ്ടിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ ബസ് യാത്രക്കിടെ വൃദ്ധയുടെ നാലേകാല്‍ പവന്റെ മാല കവര്‍ന്നിരുന്നു.
കുളപ്പുറം സ്വദേശിയായ നടുവലത്ത് മീനാക്ഷിയുടെ (72) മാലയാണ് കവര്‍ന്നത്. രാവിലെ 7.45 ഓടെ വിളയാങ്കോട് നിന്നും നിന്നും പയ്യന്നൂരിലേക്കുള്ള ബസിലാണ് കവര്‍ച്ച നടന്നത്. ആലപ്പടമ്പിലേക്ക് പോകാന്‍ യാത്ര പുറപ്പെട്ട ഇവര്‍ പയ്യന്നൂര്‍ ബസ് സ്റ്റാന്റില്‍ ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടവിവരം അറിയുന്നത്. ഈകേസിലെ പ്രതിയെ ഇനിയും പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ജില്ലയില്‍ മാലമോഷണകേസുകള്‍ പെരുകുമ്പോഴും ഇതിനെതിരെ ശക്തമായ നടപടികള്‍ പൊലിസിന് സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുണ്ട്. പലപ്പോഴും സി.സി.ടി.വി ക്യാമറകളില്‍ കുടുങ്ങുന്നതു കൊണ്ടാണ്ഇത്തരം സംഘങ്ങള്‍ ഇപിടിയിലാകുന്നത്.
സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി












Click it and Unblock the Notifications