കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബക്കളത്തെ വയോധികന്റെ മരണം: പിടിയിലായതത് കുപ്രസിദ്ധ മോഷ്ടാവ്, സ്വര്‍ണവും മൊബൈലുംകവര്‍ന്നു

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: ബക്കളത്തെ വയോധികന്‍ തളിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ചപ്പാരപ്പടവ് സ്വദേശിയും നടുവിലില്‍ താമസക്കാരനുമായ ചൊക്രാന്റകത്ത് മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സി.ഐ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.

<strong>പരാജയഭീതിയില്‍ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു; പ്രകോപനങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീണു പോകരുതെന്ന് ഇപി ജയരാജന്‍</strong>പരാജയഭീതിയില്‍ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു; പ്രകോപനങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീണു പോകരുതെന്ന് ഇപി ജയരാജന്‍

വിഷുദിനത്തിന്റെ പിറ്റേന്നാള്‍ ഇക്കഴിഞ്ഞ 16 നാണ് ബക്കളം കാനൂല്‍ സ്വദേശി ചന്ദ്രനെ തളിപ്പറമ്പ് പ്ലാത്തോട്ടത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ തളിപ്പറമ്പ് സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. ചന്ദ്രന്റെ കീശയിലുണ്ടായിരുന്ന 1000 രൂപയും കൈയില്‍ ധരിച്ചിരുന്ന ഒരു പവന്റെ മോതിരവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Muhammed

ഇതാണ് ദുരൂഹത വര്‍ധിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ചൊക്രാന്റകത്ത് മുഹമ്മദിന്റെ കൈകളിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവ ദിവസം മുതല്‍ ഇയാള്‍ ഒളിവിലാണെന്ന വിവരവും പോലീസിന് ലഭിച്ചു. വിഷുദിനത്തില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ചന്ദ്രന്‍.

അന്ന് രാത്രി പത്ത് മണിയോടെ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തളര്‍ന്നവശനായ നിലയില്‍ ചന്ദ്രനെ ചൊക്രാന്റകത്ത് മുഹമ്മദ് കാണുകയായിരുന്നു. ഇയാളെ ബക്കളത്തെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഓട്ടോറിക്ഷ വിളിച്ച് പ്ലാത്തോട്ടത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു. പ്ലാത്തോട്ടത്തെ രണ്ട് മതിലുകള്‍ക്കിടയില്‍ ഇരുത്തി സാധനങ്ങള്‍ മുഴുവന്‍ കവര്‍ന്ന ശേഷം അവശനായ ചന്ദ്രനെ അവിടെ ഉപേക്ഷിച്ച് ചൊക്രാന്റകത്ത് മുഹമ്മദ് രക്ഷപ്പെടുകയായിരുന്നു.

അവിടെ വെച്ചാണ് ചന്ദ്രന്‍ മരിച്ചത്. തുടര്‍ന്ന് ഞായറാഴ്ച്ച ഉച്ചയോടെയാണ് സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തളിപ്പറമ്പില്‍ വെച്ച് പ്രതിയെ പിടികൂടിയത്. അഡീഷണല്‍ എസ്.ഐ പി വിജയന്‍, സീനിയര്‍ സി.പി.ഒ എ ജി അബ്ദുല്‍ റൗഫ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയുടെ പേരില്‍ കവര്‍ച്ചക്കും നരഹത്യക്കും തളിപ്പറമ്പ് പോലീസ് കേസെടുത്തു. കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. . തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

English summary
Theif arrested for murder case in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X