Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ നിപ ഇല്ല; 2 പേരുടെ പരിശോധന ഫലം നെഗറ്റീവ്, ആശ്വാസം

പരിയാരം: നിപ ലക്ഷങ്ങണങ്ങളോടെ ചികിത്സയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടേയും പരിശോധന ഫലവും നെഗറ്റീവ്. മാലൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ രണ്ടു പേരെയാണ് നിപ ലക്ഷണങ്ങളോടെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഇവരുടെ ശ്രവം പരിശോധനയ്ക്കായി അയക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ഇവർക്ക് നിപയില്ലെന്ന് കണ്ടെത്തി. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ കെ.സുദീപ് അറിയിച്ചു.

nipah2

മാലൂർ പ്രദേശത്തുള്ള 18 ഉം 48 ഉം വയസുള്ള രണ്ടു പേരെ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചർദ്ദിയും പനിയും ഉൾപ്പെടെ ചില ലക്ഷണങ്ങൾ കണ്ടതിനാലാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇവർക്ക് അഞ്ചാം നിലയിൽ പ്രത്യേക വാർഡ് ഏർപ്പെടുത്തിയിട്ടാണ് ചികിത്സ തുടങ്ങിയത്. പരിശോധനാഫലം നെഗറ്റീവായെങ്കിലും പനി മാറുന്നതുവരെ ഇരുവരും ചികിത്സയില്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+