കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോറ്റങ്ങളും ചുവടുകളുമില്ല: വടക്കൻ മലബാറിൽ പട്ടിണിയുടെ നെരിപ്പോടിൽ തെയ്യം കലാകാരൻമാർ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കളിയാട്ടങ്ങൾ കൊട്ടിക്കയറേണ്ട വടക്കെ മലബാറിൽ ഇപ്പോൾ ശ്മശാന മൂകതയാണ്. കൊവിഡ് മഹാമാരി നിശബ്ദമാക്കിയത് ജില്ലയിലെ അനുഷ്ഠാന കലകളെ കൂടിയാണ്. വടക്കെ മലബാറിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിരവധി കളിയാട്ടങ്ങളാണ് രോഗവ്യാപനത്തോടെ മാറ്റിവെച്ചത്.

തുപ്പല്‍ കവറിലാക്കി വീടുകളിലേക്ക് എറിഞ്ഞു, കൊറോണ ഭീതി പരത്തി; അഞ്ച് സ്ത്രീകള്‍ക്ക് സംഭവിച്ചത്തുപ്പല്‍ കവറിലാക്കി വീടുകളിലേക്ക് എറിഞ്ഞു, കൊറോണ ഭീതി പരത്തി; അഞ്ച് സ്ത്രീകള്‍ക്ക് സംഭവിച്ചത്

കൊവിഡ് വൈറസ് മഹാമാരിയുടെ താണ്ഡവത്തിൽ ഉത്തരമലബാറിലെ പതിനായിരക്കണക്കിന് തെയ്യം കലാകാരന്മാരുടെ ജീവിതമാണ് ഇരുട്ടിലായി പോയത്. കളിയാട്ടക്കാലത്തിന്റെ ഭൂരിഭാഗവും കൊവിഡ് കവർന്നപ്പോൾ മുന്നോട്ടുള്ള ഇവരുടെ ജീവിതം പോലും വഴിമുട്ടിയിരിക്കുകയാണ്. കാവുകളും ക്ഷേത്രങ്ങളുമെല്ലാം വാദ്യഘോഷങ്ങളുടെ ശബ്ദം ഉയരേണ്ട കളിയാട്ട കാലമായിരുന്നു ഇത്. എന്നാൽ കൊ വിഡ് എ മഹാമാരിയുടെ വരവോടെ കാവുകൾ നിശബ്ദമായി. വാദ്യഘോഷങ്ങളില്ല. കാൽച്ചിലമ്പിന്റെ ശബ്ദമില്ല എങ്ങും നിശബ്ദത തളം കെട്ടിയിരിക്കുകയാണ്.

theyyam12-1

കൊവിഡ് കവർന്നത് ഭക്തിനിർഭരമായ കളിയാട്ട കാലത്തെ കൂടിയായതിനാൽ തെയ്യം കലാകാരന്മാരുടെ മുന്നിലുള്ളത് ശൂന്യതയുടെ മേളപ്പെരുക്കങ്ങളും കൊടിയ ദാരിദ്ര്യവുമാണ്. മറ്റു ജോലികൾ ചെയ്യുന്നവർക്ക് ലോക്ക് ഡൗൺ കഴിഞ്ഞാലെങ്കിലും പ്രതീക്ഷയുണ്ട്. എന്നാൽ തെയ്യം കലാകാരന്മാർക്ക് അടുത്ത കളിയാട്ട കാലം വരെ കാത്തിരിക്കണമെന്നും ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്നവർ പറയുന്നു.. ലോക്ക്ഡൗണിന് ശേഷം ജീവിതം എങ്ങനെ കരുപ്പിടിപ്പിക്കുമെന്ന് ഇവർക്കറിയില്ല.

തെയ്യത്തിന്റെ ചുവടിനൊപ്പിച്ച് ചെണ്ട കൊട്ടുന്നവർ, മുഖത്തെഴുത്ത് കലാകാരന്മാർ, അണിയലങ്ങൾ ഒരുക്കുന്നവർ, മടപ്പുരകളിലെ പ്രധാന പുരോഹിതനായ മടയൻ തുടങ്ങി തെയ്യം കലാകാരന്മാരോടൊപ്പം തെയ്യത്തെ ആശ്രയിച്ച്ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾ കൂടിയാണ് വഴിയാധാരമായത്.ഇവരെ സർക്കാരോ ഫോക് ലോർ അക്കാദമിയോ സാമ്പത്തികപരമായി സഹായിക്കണമെന്നാണ് കലാകാരൻമാരുടെയും സംഘടനയുടെയും ആവശ്യം.ഇതിനിടെ

English summary
Theyyam artists trapped during coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X