കണ്ണൂര്‍ നഗരത്തിലെ അങ്കനവാടിയില്‍ കയറി കഞ്ഞിയുണ്ടാക്കി കഴിച്ച കള്ളന്‍ മോഷണം നടത്തിസ്ഥലം വിട്ടു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ മോഷണപരമ്പരയുമായി അങ്കനവാടി കള്ളന്‍ വിലസുന്നു. തുടര്‍ച്ചായി സ്‌കൂളുകളിലും അങ്കനവാടികളിലും കള്ളന്‍ കയറി മോഷണം നടത്തുന്നത് തടയാനാവാതെ നിസഹായമായി ക്കുകുത്തിയായിരിക്കുകയാണ് ജില്ലയിലെ പൊലിസ്. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജിയുടെയും സ്‌റ്റേഷന്റെയും അടുത്തുളള അങ്കനവാടിയിലാണ് കള്ളന്‍ കയറിയത്. താവക്കരയിലെ അങ്കനവാടിയില്‍ കയറിയ കള്ളന്‍ കഞ്ഞിവെച്ചുകുടിച്ചു വിശപ്പടക്കിയതിനു ശേഷം വ്യാപകനാശനഷ്ടം വരുത്തിയതിനു ശേഷവും മോഷണമുതലുമായാണ് സ്ഥലം കാലിയാക്കിയത്.
കണ്ണൂര്‍ കോര്‍പറേഷനിലെ കാനത്തൂര്‍ അന്‍പത്തിരണ്ടാം വാര്‍ഡിലെ താവക്കര വെസ്റ്റ് അങ്കനവാടിയില്‍ കയറി കഞ്ഞിയും ചെറുപയര്‍ കറിവെച്ചും ഉപ്പുമാവുണ്ടാക്കിയും ഓലൈറ്റുണ്ടാക്കിയും ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങിയ മോഷ്ടാവ് ഇറങ്ങിപോകുമ്പോള്‍ അംഗനവാടിയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും വാട്ടര്‍ഫ്യൂരിയര്‍ എടുത്തുകൊണ്ടു പോവുകയുംചെയ്തതായാണ് പരാതി.

ഇതു രണ്ടാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. അംഗന്‍വാടിയുടെ സീലിങ് പൊളിച്ചാണ് മോഷ്ടാവ് വ്യാഴാഴ്ച്ച പുലര്‍ച്ചെ അകത്തുകടന്നത്. നേരത്തെ കോര്‍പറേഷന്‍ അറവുശാലയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്താണ് അങ്കനവാടി പ്രവര്‍ത്തിച്ചുവരുന്നത്. ഏഴുകുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മോഷ്ടാവ് ഉപേക്ഷിച്ചെന്നു കരുതുന്ന കഠാര, സ്‌ക്രൂഡ്രൈവര്‍ എന്നിവ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പത്തുകിലോ അരിയും ചെറുപയറും മറ്റു സാധനങ്ങളും ഇവിടെ നിന്നും നശിപ്പിച്ചിട്ടുണ്ടെന്ന് അംഗന്‍വാടി വര്‍ക്കറായ വി.ജയ്സ അറിയിച്ചു.
കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘംസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ നഗരത്തിലെ ഹൃദയഭാഗത്താണ് അങ്കനവാടി സ്ഥിതി ചെയ്യുന്നത്. പൊലിസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ സെപ്തംബര്‍ 12 നും ഇവിിടെ മോഷണശ്രമം നടന്നിരുന്നു. കണ്ണൂര്‍ താണയിലെ മുഴത്തടത്തെ അങ്കനവാടിയിലും ഇതിനു സമാനമായി മോഷ്ടാവ് കയറുകയും അരിയും മുട്ടയും ഉപയോഗിച്ചു കഞ്ഞിവെച്ചു കുടിക്കുകയും മുട്ട പാചകം ചെയ്തുകഴിക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതിയെ പൊലിസിന് ഇതുവരെ പിടികൂടാന്‍കഴിഞ്ഞിട്ടില്ല. ഇതിനുശേഷമാണ് മറ്റൊരുകവര്‍ച്ച കൂടി അരങ്ങേറിയത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും പൊലിസിന് ഇതുവരെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. മുന്‍വശത്തെ വീടുകളില്‍ സി.സി.ടി.വി ക്യാമറയുള്ളതിനാല്‍ അതൊഴിവാക്കാനാണ് കള്ളന്‍ പുറകുവശത്തൂടെ കയറിയതെന്നു കരുതുന്നു.












Click it and Unblock the Notifications