തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ: ഇന്ന് നിശബ്ദ പ്രചാരണം, രണ്ടിടങ്ങളിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു!!
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചരണം ഇന്നലെ അവസാനിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എന്നീ നാല് വടക്കൻ ജില്ലകളിലായി 353 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 6841 വാർഡുകളിലായി 22164 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലെ തിരഞ്ഞെടുപ്പ് ഇതോടൊപ്പം നടക്കുന്നില്ല. 2022ലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ടത്തിൽ നാല് ജില്ലാ പഞ്ചായത്തുകളിലായി 100 വാർഡുകളും 391 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. 34 ബ്ലോക്ക് പഞ്ചായത്തുകളിലെ 622 വാർഡുകളിലായി 2096 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 273 ഗ്രാമപഞ്ചായത്തുകളും 30 നഗരസഭകളും രണ്ട് കോർപ്പറേഷനുകളും ഇതിൽ ഉൾപ്പെടുന്നു.

സ്ഥാനാർത്ഥികളുടെ മരണം സംഭവിച്ചത് മൂലം കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ കാക്കൂർപൊയിൽ വാർഡിലും കണ്ണൂർ ജില്ലയിലെ തില്ലങ്കേരി ഡിവിഷനിലും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലായി 74. 84 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications