Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുസ്വരൂപം കത്തിനശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം

ഇരിട്ടി: മുഴക്കുന്ന് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കാക്കയങ്ങാട് ഉളീപ്പടിയില്‍വിശുദ്ധ യൂദാശ്ളീഹയുടെ കപ്പേളയോടനുബന്ധിച്ചുളള ഗ്രോട്ടെയും തിരുസ്വരൂപവും കത്തിച്ചുനശിച്ച സംഭവത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. സംഭവത്തില്‍ മുഴക്കുന്ന് പൊലിസ് കേസെടുത്ത് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചുവരികയാണ്.

ബുധനാഴ്ച്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. അതുവഴി വന്ന കാര്‍ യാത്രികനാണ് തീപിടിച്ചത് കണ്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാരെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു.തീകൊളുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന പെട്രോളിന്റെ അവശേഷിച്ച കുപ്പി സംഭവസ്ഥലത്തു നിന്നും ഫോറന്‍സിക് വിഭാഗം കണ്ടെത്തടുത്തിട്ടുണ്ട്. ഇതു ഫോറന്‍സിക് വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

police-case

ഇരിട്ടി, പേരാവൂര്‍ റോഡിലുളള കപ്പേള എടത്തൊട്ടി സെന്റ് വിന്‍സെന്റ് പളളിക്ക്കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. സംഭവത്തില്‍ വികാരി ഫാ. രാജു ചെരിയാന്‍ കാല മുഴക്കുന്ന് പൊലിസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് മുഴക്കുന്ന് പൊലിസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.

ഇതിനിടെ എടത്തൊട്ടി സെന്റ് വിന്‍സന്റ് ഇടവകക്ക് കീഴില്‍ കാക്കയങ്ങാട് ഉള്ള വി.യൂദാ ശ്ലീഹായുടെ കപ്പേളയിലെ ഗ്രോട്ടോയും തിരുസ്വരൂപവും തീവെച്ച നശിപ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. തിരുസ്വരൂപവും ഗ്രോട്ടോയും തീവെച്ച സംഭവത്തിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കണം.

പ്രദേശത്തെ സമാധാനം തകര്‍ക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമുള്ള ഏതൊരു ശ്രമവും ഗൗരവത്തോടും ജാഗ്രതയോടും കൂടി കാണണമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. പോലീസ് ഈ വിഷയം കരുതലോടെ കൈകാര്യം ചെയ്യണമെന്നും കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റിനൊപ്പം നേതാക്കളായ ജൂബിലി ചാക്കോ , തോമസ് വര്‍ഗീസ് , ബൈജു വര്‍ഗീസ്,രാജു , ഗിരീഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+