കാട്ടാനകളെ തുരത്താന്‍ ഇതാണൊരു വഴി; സോളാര്‍ വൈദ്യുതി വേലിയുമായി മലയോര കര്‍ഷകര്‍
ഇരിട്ടി: ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യ ജീവനെടുക്കുകയും ചെയ്യുന്ന കാട്ടാനശല്യത്തെപ്രതിരോധിക്കാന്‍ അറ്റക്കൈ പ്രയോഗവുമായി മലയോര കര്‍ഷകര്‍. കര്‍ണാടക വനത്തില്‍ നിന്നും ഒറ്റയ്ക്കും കൂട്ടായും ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടതോടെയാണ് മലയോര കര്‍ഷകര്‍ പുതിയ ഉപായം കണ്ടു പിടിച്ചത്.

പലയിടങ്ങളിലും പരീക്ഷിച്ചു വിജയിച്ച സോളാര്‍ വൈദ്യുതി വേലികളാണ്കാട്ടാന ശല്യം അതി രൂക്ഷമായ ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ വിവിധയിടങ്ങളില്‍ ജനകീയ കൂട്ടായ്മയില്‍ സ്ഥാപിച്ചു വരുന്നത്.സോളാര്‍ തൂക്കുവേലി നിര്‍മ്മിക്കുന്നതിനായി ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചത്. കൊക്കോട് , പെരുമ്പേശ്ശി, പാലപ്പുഴ എന്നിവിടങ്ങളിലാണ് ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് മലയോര കര്‍ഷകര്‍ സ്വയം പ്രതിരോധത്തിനായി രംഗത്തെത്തിയത്.
കൊക്കോട് മൂന്ന് കിലോമീറ്ററിലും പെരുമ്പഴശ്ശിയില്‍ 1.5 കിലോമീറ്ററിലും പാലപ്പുഴയില്‍ 2.5 കിലോമീറ്ററിലും ആണു സൗരോര്‍ജ തൂക്കുവേലികള്‍ നിര്‍മ്മിക്കുക. നേരത്തേ മഠപ്പുരച്ചാല്‍ മുതല്‍ പാലപ്പുഴ വരെ നാട്ടുകാര്‍ സ്ഥാപിച്ച തൂക്കുവേലി മാതൃകയിലാണ് പ്രവര്‍ത്തനം.മറ്റ് പ്രതിരോധ മാര്‍ഗ്ഗങ്ങളേക്കാള്‍ സൗരോര്‍ജ്ജ തൂക്കുവേലികള്‍ കാട്ടാന പ്രതിരോധത്തിനും മറ്റും ഏറെ പ്രയോജനം ചെയ്യന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. നവംബര്‍ പകുതിയോടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണു ജനകീയ കമ്മിറ്റികളുടെ ലക്ഷ്യം. മൂന്ന്കമ്മിറ്റികളും നടത്തുന്ന ശ്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അതിര്‍ത്തിയിലെ നൂറുകണക്കിനു കുടുംബങ്ങള്‍ കാട്ടാന ഭീഷണിയില്‍ നിന്നു വിമുക്തരാകും.ആറളം പഞ്ചായത്ത് അംഗം ഷൈന്‍ ബാബു ചെയര്‍മാനും ടിജോ പന്തപ്പള്ളിയില്‍ കണ്‍വീനറും ജോര്‍ജ് മുതുകാട്ടില്‍ ട്രഷററും ആയ കൊക്കോട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 200 പേരുടെ ശ്രമദാനത്തിലൂടെ 4 മീറ്റര്‍ വീതിയില്‍ വേലി വരുന്ന ഭാഗം കാടു വെട്ടിത്തെളിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ 3 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു. നാട്ടുകാര്‍ സംഭാവനയായി ആദ്യഗഡു സമാഹരിച്ചു സാധനങ്ങള്‍ക്കു ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു . നവംബര്‍ 10 നു പണി തുടങ്ങാനാണ് 150 അംഗ കമ്മിറ്റിയുടെ തീരുമാനം.
Recommended Video
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍
കെ.ഹാഷിര്‍ ചെയര്‍മാനും കെ.വി. ശ്രീഷാജ് കണ്‍വീനറും പി.വി.അനില്‍കുമാര്‍ ട്രഷററും ആയ 187 അംഗ പെരുമ്പഴശ്ശി കമ്മിറ്റി അടുത്ത ദിവസം കാടു വെട്ടിത്തെളിക്കും. സാധനങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപയാണ് ഇവര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. മുഴക്കുന്ന് പഞ്ചായത്ത് പാല വാര്‍ഡ് അംഗം എ.സി. അനീഷ് ചെയര്‍മാനും അയ്യപ്പന്‍കാവ് വാര്‍ഡ് അംഗം ഷെഫീന മുഹമ്മദ് വൈസ് ചെയര്‍മാനും ശ്രീജയന്‍ ഗുരുക്കള്‍ കണ്‍വീനറും കെ.പി.പ്രഭാകരന്‍ ട്രഷററും ആയി 40 അംഗ കമ്മിറ്റിയാണു പ്രവര്‍ത്തിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം ശ്രമദാനത്തിലൂടെ കാട് വെട്ടിത്തെളിച്ചു. നാലു ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു. രണ്ടു ലക്ഷം രൂപ ആദ്യ ഗഡു ജനങ്ങളില്‍ നിന്നു സമാഹരിച്ചു സാധനങ്ങള്‍ക്കു ഓര്‍ഡര്‍ നല്‍കി. ഒരു മാസത്തിനകം പ്രവര്‍ത്തി പൂര്‍ത്തീകരിക്കും.പാലപ്പുഴ വരെ നേരത്തേ മഠപ്പുരച്ചാല്‍ കേന്ദ്രമായ കൂട്ടായ്മ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടു ചേര്‍ന്നാണു പാലപ്പുഴ കമ്മിറ്റിയുടെ വേലി തുടങ്ങുക. കാപ്പുംകടവിനു സമീപം കളരിക്കു താഴെ പുഴയ്ക്കു കുറുകെ വഴി കൊക്കോട് കമ്മിറ്റിയുടെ വേലിയുമായി ചേരുമെന്ന് ജനകീയ കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു.












Click it and Unblock the Notifications