കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള ജനതയുടെ മനസ്സറിഞ്ഞ കാർട്ടൂൺ; ഇത് ജനദ്രോഹ രാഷ്ട്രീയം: വിമര്‍ശനവുമായി എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കോവിഡ്‌ മഹാമാരിക്കാലത്ത്‌ ആരും പട്ടിണിയാവാതിരിക്കാനാണ്‌ പിണറായി സർക്കാർ, എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ്‌ നൽകിപോന്നതെന്നത്‌ ഏവർക്കും അറിയാവുന്നതാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആഘോഷ വേളകളിലെ കിറ്റിൽ സാധാര നിലയിൽ നിന്ന് വ്യത്യസ്തമായി ഒരു പായസക്കൂട്ടും കൂടി ഉണ്ടാവുമെന്ന് മാത്രം. അത്‌ ഓണത്തിനും മറ്റ്‌ ആഘോഷ വേളകളിലും നൽകിയതാണല്ലോ. ആഘോഷവേളകളിൽ സ്കുൾ കുട്ടികൾക്ക്‌ 15 കിലോ അരിയും നൽകി വരുന്നു. ഒന്നിലേറെ കുട്ടികൾ പഠിക്കുന്ന വീട്ടിലേക്ക്‌, കയ്യിൽ എടുത്തുവരാൻ കഴിയാതെ, മക്കളേയും കൂട്ടി വാഹനത്തിൽ ഓരോ കുട്ടിക്കും കിട്ടിയ അരി കൊണ്ടുവരുന്നതൊക്കെ ഈ സർക്കാർ കാലത്ത്‌ മുമ്പേ വാർത്തയായതാണല്ലോ. ഇപ്പോൾ, ഈസ്റ്ററും റംസാനും വിഷുവും ഏപ്രിൽ മാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈസ്റ്റർ ഏപ്രിൽ 4 ന്‌ ആണ്‌. അതുകൊണ്ട്‌ ഏപ്രിൽ മാസത്തെ കിറ്റ്‌ മാസാദ്യം തന്നെ നൽകണമെന്ന് ഫെബ്രുവരിയിലേ തീരുമാനിക്കുകയും ചെയ്തു. പെൻഷൻ തുകയും സാധരണപോലെ വീട്ടിലെത്തിച്ചുനൽകാൻ നടപടിയും സ്വീകരിച്ചു. അതൊരു തുടർച്ചയാണ്‌ പ്രതിപക്ഷ നേതാവേ. അങ്ങേയ്ക്ക്‌ അത്‌ കാണാൻ കഴിയാത്തത്‌ രാഷ്ട്രീയവിരോധത്തിമിരം ബാധിച്ചതുകൊണ്ടാവണം. ഇത്‌ ഇടതുപക്ഷം ജനങ്ങളോട്‌ കാണിക്കുന്ന ഉത്തരവാദിത്തവും കടമയുമാണ്‌. വികസനം, ജനക്ഷേമം, കരുതൽ എല്ലാം തന്നെയാണ്‌ ഇടതുപക്ഷ രാഷ്ട്രീയം. അല്ലാതെ 600 രൂപ പെൻഷൻ തുക 18 മാസം കൊടുക്കാൻ കൂട്ടാക്കാതെ, തെരഞ്ഞെടുപ്പ്‌ വന്നപ്പോൾ ഒരുളുപ്പുമില്ലാതെ പെൻഷൻ തുക 1000 ആക്കും എന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ യു. ഡി. എഫ്‌ നൽകിയ വാഗ്ദാനം പോലെയല്ല അത്‌.

mv jayrajan

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

ആ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ അന്ന് ജനങ്ങൾ നിങ്ങളെ പ്രതിപക്ഷത്ത്‌ ഇരുത്തിയത്‌. വാഗ്ദാനങ്ങളത്രയും പൂർത്തീകരിച്ചാണ്‌ പിണറായി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. അവിടെ പരമാവധി പെൻഷൻ തുക നിങ്ങൾ ചിന്തിച്ച 1000 അല്ല 1600 ആക്കിയാണ്‌ ഈ സർക്കാർ ഉയർത്തിയത്‌. മാത്രമല്ല, അത്‌ വീടുകളിൽ എത്തിച്ച്‌ നൽകുകയും ചെയ്യുന്നു. വാക്ക്‌ പാലിക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തുടർച്ച മാത്രമായിരുന്നു ഈ മാസവും നൽകിപ്പോന്ന ഭക്ഷ്യകിറ്റും സ്കുൾ കുട്ടികൾക്കുള്ള അരിയും പിന്നെ പെൻഷനും. അത്‌ മുടക്കി സാധാരണക്കാരന്റെ പാത്രത്തിൽ കണ്ണീരുവീഴ്ത്തുന്നത്‌ ജനദ്രോഹ രാഷ്ട്രീയം തന്നെ. കാർട്ടൂണിസ്റ്റിന്‌ അഭിവാദ്യങ്ങളെന്നും അദ്ദേഹം പറയുന്നു.

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

English summary
This is anti-people politics: MV Jayarajan with criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X