Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് മദ്യസല്‍ക്കാരവും ഉച്ചത്തില്‍ പാട്ടും വിലക്കി കണ്ണൂരിലെ ഈ ഗ്രാമം

കണ്ണൂര്‍: വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മദ്യ സല്‍ക്കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച് ചാല 12 കണ്ടി പ്രദേശം. തോട്ടടയില്‍ കഴിഞ്ഞ ആഴ്ച ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ചാല 12 കണ്ടിയിലെ കുടുംബങ്ങളുടെ നേതൃത്വത്തിലായിരുന്നു സര്‍വകക്ഷി യോഗം ചേര്‍ന്നത്. ഈ പ്രദേശത്താണ് വിവാഹ ദിവസമുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടത്.

പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത യോഗം പൊതു പ്രവര്‍ത്തകന്‍ കെ വി രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. സി പി ഐ എം ചാല 12 കണ്ടി ബ്രാഞ്ച് സെക്രട്ടറി കെ സുധി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ചാല 12 കണ്ടി ബൂത്ത് പ്രസിഡന്റ് പുളുക്കായി സുരേശന്‍, ബി ജെ പി പ്രതിനിധി മഹേഷ് കണ്ടോത്ത്, കുന്നുമ്പ്രത്ത് രമേശന്‍, കുടുംബശ്രീ പ്രവര്‍ത്തക വി വി ദീപ, റൂബി രാജു, പി എം രാജന്‍, സി വി രവീന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി ശരത് പോതുകണ്ടി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

kannur1

വിവാഹ തലേന്ന് നടക്കുന്ന സല്‍ക്കാര പരിപാടികള്‍ രാത്രി വൈകുന്നതു വരെ നീളുന്നത് ഒഴിവാക്കണം. സ്പീക്കറുകള്‍ ഉപയോഗിച്ച് ഉച്ചത്തില്‍ പാട്ടു വച്ച് പരിസരത്തിന്റെ ഉറക്കം കളയുന്ന പ്രവണത തടയണം എന്നിങ്ങനെയാണ് ഉയര്‍ന്ന നിര്‍ദേശങ്ങള്‍. ഇവ പ്രാബല്യത്തില്‍ വരുത്താന്‍ യോഗത്തില്‍ തീരുമാനമായി. ദൂരെയുള്ള സ്ഥലങ്ങളിലെ വിവാഹങ്ങള്‍ക്ക് നാട്ടിലെ യുവാക്കള്‍ സംഘടിച്ചു പോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതിന് രക്ഷിതാക്കള്‍ മുന്‍കൈ എടുക്കണം. അതേസമയം വിവാഹം മാത്രമല്ല, പ്രദേശത്ത് നടക്കുന്ന മറ്റ് ചടങ്ങുകളിലും മദ്യം വിളമ്പരുതെന്ന ആവശ്യം സ്ത്രീകള്‍ മുന്നോട്ടു വെച്ചു. ഈ ആവശ്യം നടപ്പിലാക്കണമെന്ന തീരുമാനം യോഗം അംഗീകരിച്ചു.

പ്രദേശത്തെ ചില മുതിര്‍ന്നവരില്‍ അമിത മദ്യപാന ശീലമുണ്ട്. ഇത് വളര്‍ന്നു വരുന്ന തലമുറയ്ക്ക് മാതൃകയാകാന്‍ മുതിര്‍ന്നവര്‍ മദ്യപാനം ഒഴിവാക്കണമെന്ന് യുവാക്കളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് വീടുകളിലും പൊതുസ്ഥലങ്ങളിലും കൂട്ടം ചേര്‍ന്ന് നടത്തുന്ന പരസ്യ മദ്യപാനം തടയാന്‍ പിന്തുണ നല്‍കുമെന്ന് സ്ത്രീകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചവര്‍ ഉറപ്പു നല്‍കി. തോട്ടടയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിലായിരുന്നു ബോംബ് പൊട്ടി ഒരു യുവാവ് മരിച്ചത്. വിവാഹ സല്‍ക്കാരത്തിലെ വാക്കേറ്റമാണ് ഒരു യുവാവിന്റെ ജീവനെടുത്ത ബോംബേറില്‍ കലാശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+