കേരളത്തില്‍ ഇത് സിപിഎമ്മിന്റെ അവസാന ഭരണം: എംഎം ഹസ്സന്‍
ചക്കരക്കല്‍ :കേരളത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം സിപിഎമ്മിനെ സംബന്ധിച്ച് സംസ്ഥാനത്തെ അവരുടെ അവസാനത്തെ ഭരണമായിരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു.ജനദ്രോഹ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം എന്ന മുദ്രാവാക്യവുമായുള്ള കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചക്കരക്കല്‍ ടൗണില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഏതു വിധേനയും അധികാരം നിലനിര്‍ത്തണമെന്ന ചിന്ത മാത്രമാണ് പിണറായി വിജയനുള്ളത്. അതിനായി എന്തും ചെയ്യുന്ന മാനസികാവസ്ഥയിലാണ് മുഖ്യമന്ത്രി. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താം എന്ന കണക്കുകൂട്ടലില്‍ പല അഭ്യാസങ്ങളും നേരത്തേ പയറ്റി പരാജയപ്പെട്ട പിണറായി വിജയനും കൂട്ടരും ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളം ഭരിക്കുന്നത് സിപിഎമ്മോ ബിജെപിയോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ ആഭ്യന്തരവകുപ്പിനെ കാവിവല്‍ക്കരിച്ചിരിക്കുകയാണ്.

സംഘപരിവാറിന് വേണ്ടിയാണ് പിണറായി ഇപ്പോള്‍ ഭരിക്കുന്നത്. സംഘപരിവാറിന്റെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കം പ്രതികളായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നിലും സിപിഎമ്മും ബിജെപി നേതൃത്വവും തമ്മിലുള്ള ഒത്തുകളിയാണ് എന്ന് എംഎം ഹസന്‍ ചൂണ്ടിക്കാട്ടി പൊതുയോഗത്തില്‍ കെ സി അബ്ദുള്‍ റഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍, എന്‍ പി ശ്രീധരന്‍ രജിത്ത് നാറാത്ത്, കെ.ഒ സുരേന്ദ്രന്‍, കെ ജമറല ജയരാജന്‍ , കെ പി ബാബു, നിഖേഷ് അമ്പനാട് തുടങ്ങിയവര്‍ സംസാരിച്ചു












Click it and Unblock the Notifications