കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധികാര വികേന്ദ്രീകരണം സമരങ്ങളിലില്ലാതെ തന്നെ ജനകീയ ആവശ്യങ്ങള്‍ നിര്‍വഹിച്ചുു: തോമസ് ഐസക്ക്

Google Oneindia Malayalam News

കണ്ണൂര്‍: അധികാര വികേന്ദ്രീകരണം കേരളത്തില്‍ ജനാധിപത്യത്തിന് ഇടപെടാനുളള അവസരമുണ്ടാക്കിയെന്ന് മുന്‍മന്ത്രിയും ധനകാര്യവിദഗ്ദ്ധനുമായ ഡോ.ടി. എം തോമസ് ഐസക്ക്. കേരള ശാസ്ത്രസാഹിത്യപരിഷത്തും കിലയും സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണവും നവകേരള നിര്‍മിതിയും എന്ന വിഷയത്തില്‍ നടത്തിവരുന്ന ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണം സേവനങ്ങളുടെ കാര്യത്തില്‍ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി.നിര്‍മിതികളുടെ കാര്യത്തിലും വലിയ കുതിച്ചു ചാട്ടമുണ്ടാക്കാന്‍ കഴഞ്ഞു.

kannur

അതിന്റെ തെളിവാണ് ലൈഫ് ഭവനപദ്ധതി. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ജനകീയാസൂത്രണം ഗുണപരമായി ഇടപെട്ടു. നാടിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ ഇതുവലിയ കുതിച്ചു ചാട്ടമുണ്ടാക്കി. സമരം നടത്താതെ എങ്ങനെ ആവശ്യങ്ങള്‍ സാധ്യമാക്കാമെന്ന് അധികാര വികേന്ദ്രീകരണം തെളിയിച്ചു.സ്‌കൂളുകളും ആശുപത്രികളും ജനപങ്കാളിത്തോടെ വികസിച്ച്ത് ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന സെമിനാറില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. വി. ശിവദാസന്‍ അധ്യക്ഷനായി. സെമിനാര്‍ രേഖാ പ്രകാശനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം. എല്‍. എ നടത്തി. ജില്ലാപഞ്ചായത്ത് പ്രസി.പി.പി ദിവ്യ, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, പരിഷത്ത് പ്രസിഡന്റ് ബി. ഉമേഷ് എന്നിവര്‍ സംസാരിച്ചു.വിവിധ പാര്‍ട്ടി നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, അബ്ദുല്‍ കരീം ചേലേരി, പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍, പി. സൗമിനി എന്നിവര്‍ വിവിധവിഷയങ്ങളില്‍ സംസാരിച്ചു.ഞായറാഴ്ച്ചവിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കെ.വി സുമേഷ് എം. എല്‍. എയുടെ അധ്യക്ഷതയില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിഷത്ത് വജ്രജൂബിലിയാഘോഷങ്ങളുടെ ഭാഗമായാണ് ദ്വിദിനസെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.

English summary
Thomas Isaac Says Decentralization served popular demands without struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X